സദ്ഭാവന മന്ദിരം ഉദ്ഘാടനം ചെയ്തു
1393789
Sunday, February 18, 2024 6:58 AM IST
കാസര്‍ഗോഡ്: ബ്ലോക്ക് പഞ്ചായത്ത് പ്രധാനമന്ത്രി ജന്‍വികാസ് കാര്യക്രം പദ്ധതി മുഖേന ചെർക്കളയിൽ നിര്‍മിച്ച സദ്ഭാവന മന്ദിരം സംസ്ഥാന ന്യൂനപക്ഷക്ഷേമ മന്ത്രി വി. അബ്ദുറഹ്മാന് ഉദ്ഘാടനം ചെയ്തു.
മതന്യൂനപക്ഷ വിഭാഗങ്ങൾക്കായി വിദ്യാഭ്യാസ-തൊഴില്‍ പരിശീലനം, പിഎസ്സി, യുപിഎസ്സി പരീക്ഷാപരിശീലനം, മത സൗഹാര്‍ദ സമ്മേളനങ്ങള്‍ തുടങ്ങിയവ സംഘടിപ്പിക്കുന്നതിനായാണ് 1.4 കോടി രൂപ ചെലവിൽ കെട്ടിടം നിര്‍മ്മിച്ചിട്ടുള്ളത്. ചടങ്ങിൽ എൻ.എ. നെല്ലിക്കുന്ന് എംഎല്‍എ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഖാദർ ബദരിയ, ജില്ലാ പഞ്ചായത്ത് അംഗം ജാസ്മിന് കബീര്‍, ബ്ലോക്ക് പഞ്ചായത്ത് പഞ്ചായത്ത് പ്രസിഡന്റ് സി.എ. സൈമ, വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ ഖദീജത്ത് ഷമീമ, അംഗങ്ങളായ സി.വി .ജെയിംസ്, ജമീല അഹമ്മദ്, കലാഭവന്‍ രാജു എന്നിവര്‍ പ്രസംഗിച്ചു.