ശ്രദ്ധേയമായി ബളാൽ പഞ്ചായത്ത് വയോജന ഗ്രാമസഭ
1376993
Saturday, December 9, 2023 2:13 AM IST
വെള്ളരിക്കുണ്ട്: ബളാൽ പഞ്ചായത്തിന്റെ വയോജനഗ്രാമസഭയിൽ പങ്കെടുക്കുവാൻ എത്തിയത് പ്രായത്തിന്റെ അവശതകളെ മറന്ന് പരസഹായമില്ലാതെ 200 ഓളം പേർ.
വെള്ളരിക്കുണ്ട് ദർശന ഓഡിറ്റോറിയത്തിൽ നടന്ന 2024-25 വാർഷിക പദ്ധതികൾക്കായി നടന്ന ഗ്രാമസഭയാണ് വയോജനങ്ങളുടെ പങ്കാളിത്വം കൊണ്ട് ശ്രദ്ധേയമായത്.60 വയസ് പിന്നിട്ടവരായിരുന്നു അധികവും. ഇതിൽ കൂടുതലും അമ്മമാരായിരുന്നു.അവശതകൾ വകവെക്കാതെ ഗ്രാമസഭയ്ക്ക് എത്തിയവരുടെ ആവശ്യങ്ങൾക്ക് വളരെ വേഗത്തിൽ തന്നെ ആവശ്യമായ നടപടികൾ ഉണ്ടാകുമെന്ന് അധികൃതരുടെ ഉറപ്പും വാങ്ങിയാണ് എല്ലാവരും മടങ്ങിയത്.
പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം ഗ്രാമസഭ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എം. രാധാമണി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ അലക്സ് നെടിയകാലയിൽ, മോൻസി ജോയി, അംഗങ്ങളായ കെ.ആർ. വിനു, കെ. വിഷ്ണു, പി.സി. രഘുനാഥൻ, ജോസഫ് വർക്കി, സന്ധ്യ ശിവൻ, ബിൻസി ജെയിൻ, എം. അജിത, പി. പത്മാവതി, പഞ്ചായത്ത് സെക്രട്ടറി പി. അജയഘോഷ്, കെ. ജിനി, മനോജ് കുമാർ, രാഘവൻ അരിങ്കല്ല്, പുഴക്കര കുഞ്ഞിക്കണ്ണൻ നായർ, ഹരീഷ് പി. നായർ എന്നിവർ പ്രസംഗിച്ചു.