പെ​ര്‍​ള: ക​ര്‍​ണാ​ട​ക ട്രാ​ന്‍​സ്പോ​ര്‍​ട്ട് ബ​സി​ടി​ച്ച് ടെ​മ്പോ ത​ല​കീ​ഴാ​യി മ​റി​ഞ്ഞു. വാ​നി​ന​ടി​യി​ല്‍​പെ​ട്ട് ഡ്രൈ​വ​ര്‍ മ​രി​ച്ചു. മ​ണി​യം​പാ​റ പ​ജി​യാ​ന​യി​ലെ പി.​എ.​മു​സ്ത​ഫ (49)യാ​ണ് മ​രി​ച്ച​ത്. വാ​നി​ലു​ണ്ടാ​യി​രു​ന്ന രാ​മ​ന്‍ എ​ന്ന​യാ​ളെ പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ 10.30 ഓ​ടെ അ​ടു​ക്ക​സ്ഥ​ല സ​ന്ത​ടു​ക്ക വ​ള​വി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

ധ​ര്‍​മ​സ്ഥ​ല​യി​ല്‍ നി​ന്ന് കാ​സ​ര്‍​ഗോ​ട്ടേ​ക്ക് വ​രി​ക​യാ​യി​രു​ന്ന ക​ര്‍​ണാ​ട​ക ട്രാ​ന്‍​സ്പോ​ര്‍​ട്ട് ബ​സ് റോ​ഡ​രി​കി​ല്‍ നി​ര്‍​ത്തി​യി​ട്ട വാ​നി​ല്‍ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ മു​സ്ത​ഫ​യെ ഉ​ട​ന്‍ ത​ന്നെ മം​ഗ​ളൂ​രു ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചു. അ​ബ്ദു​റ​ഹ്‌​മാ​ന്‍-​ഖ​ദീ​ജ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ഭാ​ര്യ:​താ​ഹി​റ, മ​ക്ക​ള്‍: ഷാ​ഫ്‌​ന, മു​സൈ​ന, സ​വാ​ദ്, ഷം​ന, മു​ബീ​ന, സാ​ഹി​ദ്, റ​ഷീ​ദ്. മ​രു​മ​ക​ന്‍:​സാ​ബി​ര്‍. സ​ഹോ​ദ​ര​ങ്ങ​ള്‍:​സു​ബൈ​ര്‍, അ​സീ​സ്, അ​ഷ്‌​റ​ഫ്, നൂ​റ, സ​മീ​റ.