ഹോപ്പിലെ അന്തേവാസി മരിച്ചു
1338753
Wednesday, September 27, 2023 7:05 AM IST
പിലാത്തറ: ഹോപ്പ് റീഹാബിലിറ്റേഷൻ സെന്ററിലെ അന്തേവാസി ചികിത്സയ്ക്കിടെ മരിച്ചു. പത്തനംതിട്ട സ്വദേശിനിയെന്ന് സംശയിക്കുന്ന തന്പി (68) ആണ് കണ്ണൂർ പരിയാരം ഗവ. മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ ഈമാസം 25ന് മരിച്ചത്. ഇക്കഴിഞ്ഞ ജൂൺ 14നാണ് ശയ്യാവലംബിയായ തന്പിയെ ഹോപ്പ് റീഹാബിലിറ്റേഷൻ സെന്റർ ഏറ്റെടുക്കുന്നത്. മൃതദേഹം പയ്യന്നൂർ പ്രിയദർശിനി ആശുപത്രിയിൽ സൂക്ഷിച്ചിട്ടുണ്ട്.
ഈ ഫോട്ടോയിൽ കാണുന്ന തന്പിയെ തിരിച്ചറിയുന്ന ബന്ധുക്കളോ സുഹൃത്തുക്കളോ ഉണ്ടെങ്കിൽ 29ന് ഉച്ചയ്ക്ക് 12നകം പരിയാരം എസ്ഐ (9605398889, 0497 2808100) എന്നീ ഫോൺ നന്പറുകളിൽ വിളിച്ച് മൃതദേഹം ഏറ്റെടുത്ത് സംസ്കരിക്കാം. 29ന് ഉച്ചയ്ക്ക് 12 വരെ അവകാശികൾ ആരും എത്തിയില്ലെങ്കിൽ പോലീസിന്റെയും ജനപ്രതിനിധികളുടെയും സാന്നിധ്യത്തിൽ തന്പിയുടെ മൃതദേഹം സംസ്കരിക്കും.