ചിറ്റാരിക്കാൽ-ഭീമനടി റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണം
1299184
Thursday, June 1, 2023 1:06 AM IST
ഭീമനടി:ചിറ്റാരിക്കാൽ-ഭീമനടി റോഡിന്റെ ശോചനീയാവസ്ഥ പരിഹരിച്ച് ഗതാഗതയോഗ്യമാക്കണമെന്ന് വൈഎംസിഎ ഭീമനടി വാര്‍ഷിക പൊതുയോഗം ആവശ്യപ്പെട്ടു. യൂണിറ്റ് പ്രസിഡന്റ് ഡാജി ഓടയ്ക്കല്‍ അധ്യക്ഷത വഹിച്ചു. സഖറിയാസ് തേക്കുംകാട്ടിൽ, മാനുവല്‍ കൈപ്പടക്കുന്നേല്‍, തോമസ് കാനാട്ട്, ചെറിയാന് ഊത്തപ്പാറയ്ക്കല് എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികൾ: ചെറിയാന് ഊത്തപ്പാറയ്ക്കല് (പ്രസിഡന്റ്), തോമസ് കാനാട്ട് (വൈസ്പ്രസിന്റ്), സഖറിയാസ് തേക്കുംകാട്ടില്‍ (സെക്രട്ടറി), ഡാജി ഓടയ്ക്കല (ട്രഷറർ).