റോഡിന്റെ വശങ്ങള് വൃത്തിയാക്കി
1227473
Tuesday, October 4, 2022 12:57 AM IST
പനത്തടി: ഗാന്ധിജയന്തി ദിനാഘോഷത്തിന്റെ ഭാഗമായി പനത്തടി ക്രെഡിറ്റ് യൂണിയന് പ്രവര്‍ത്തകര്‍ കോളിച്ചാല്‍ മുതല്‍ ചെറുപനത്തടി വരെയുള്ള റോഡിന്റെ ഇരുവശങ്ങളിലും കാടും പടര്‍പ്പുകളും നീക്കി വൃത്തിയാക്കി. പഞ്ചായത്ത് അംഗം കെ.കെ.വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം എന്‍.വിന്‍സെന്റ് സംബന്ധിച്ചു. യൂണിറ്റ് ഡയറക്ടര്‍ ഫാ തോമസ് പട്ടാംകുളം സന്നദ്ധ സേവന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി.
പ്രസിഡന്റ് വിനോദ് മടുക്കയ്ക്കല്‍, സെക്രട്ടറി ജെസി ഷാജി, ആനിമേറ്റര്‍ സിസ്റ്റര്‍ എല്‍സീന എന്നിവരും യൂണിറ്റ് അംഗങ്ങളും പങ്കെടുത്തു.