പാണത്തൂർ: ഹൊസ്ദുർഗ് ഉപജില്ല ശാസ്ത്രോത്സവം 22നു പാണത്തൂർ ഗവ.വെൽഫയർ ഹൈസ്കൂളിൽ നടക്കും. സംഘാടകസമിതി രൂപീകരണയോഗം പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുപ്രിയ ശിവദാസൻ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് പി.തന്പാൻ അധ്യക്ഷത വഹിച്ചു. എഇഒ കെ.എ.അഹമ്മദ് ഷെരീഫ്, ഹരിദാസ്, കെ.കെ.വേണുഗോപാൽ, ബിനു വർഗീസ്, എൻ.ജെ.ജോയി, രാമചന്ദ്ര സരളായ, എം.ബി.ഇബ്രാഹിം, മൈക്കിൾ പൂവത്താനി, സുരേഷ്, അജീഷ്, സുനിൽ കുമാർ, ഡോ.അനൂപ്, സ്പന, അനിൽകുമാർ, ജയൻ, വിനോദ് കല്ലത്ത്, രാജേഷ് എന്നിവർ പ്രസംഗിച്ചു. മുഖ്യാധ്യാപിക സി.കോമളവല്ലി സ്വാഗതവും ഷീബ നന്ദിയും പറഞ്ഞു. ഭാരവാഹികൾ: പ്രസന്ന പ്രസാദ് (ചെയർപേഴ്സൺ), സി.കോമളവല്ലി (കൺവീനർ), പി.തന്പാൻ (വർക്കിംഗ് ചെയർമാൻ).