വൈദ്യുതി നിരക്ക് വർധനക്കെതിരേ വ്യാപക പ്രതിഷേധം
1485328
Sunday, December 8, 2024 5:53 AM IST
കോടഞ്ചേരി: ഒരു മാനദണ്ഡവും ഇല്ലാതെ വൈദ്യുതി ചാർജ് കുത്തനെ വർധിപ്പിച്ച് ജനങ്ങളെ കൊള്ളയടിക്കുന്ന കേരള സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരേ മണ്ഡലം കോൺഗ്രസ് കമ്മിറ്റി കോടഞ്ചേരി ടൗണിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ജോബി ഇലന്തൂർ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു.
മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് വിൻസെന്റ് വടക്കേമുറിയിൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശേരി മുഖ്യപ്രഭാഷണം നടത്തി. യുഡിഎഫ് ചെയർമാൻ കെ. എം. പൗലോസ്, ആന്റണി നീർവേലി, ജോസ് പൈക, ലിസി ചാക്കോ, റെജി തമ്പി, ബിജു ഓത്തിക്കൽ, ഫ്രാൻസിസ് മുണ്ടാട്ടിൽ, ടോമി ഇല്ലിമൂട്ടിൽ, കുമാരൻ കരിമ്പിൽ, ബേബി കോട്ടപ്പള്ളി എന്നിവർ പ്രസംഗിച്ചു. പ്രതിഷേധ പ്രകടനത്തിന് സിദ്ദിഖ് കാഞ്ഞിരാടൻ, കുര്യാച്ചൻ വെള്ളാങ്കൽ, ബിബി തിരുമല, കെ.എൽ ജോസഫ്, ഭാസ്കരൻ പട്ടാരാട് എന്നിവർ നേതൃത്വം നൽകി.
തിരുവമ്പാടി: വൈദ്യുതി ചാർജ് വർധനവിനെതിരേ തിരുവമ്പാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പന്തം കൊളുത്തി പ്രകടനവും സമ്മേളനവും നടത്തി. തിരുവമ്പാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് മനോജ് സെബാസ്റ്റ്യൻ വാഴപ്പറമ്പിലിന്റെ അധ്യക്ഷതയിൽ നടന്ന പ്രതിഷേധ പരിപാടി ഡിസിസി ജനറൽ സെക്രട്ടറി ബാബു പൈക്കാട്ടിൽ ഉദ്ഘാടനം ചെയ്തു.
ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ്, പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോൺസൺ, കർഷക കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ഷിജു ചെമ്പനാനി, യുഡിഎഫ് ചെയർമാൻ ഡി.ജെ. കുര്യച്ചൻ, കോൺഗ്രസ് ബ്ലോക്ക് ഭാരവാഹികളായ റോബർട്ട് നെല്ലിക്ക തെരുവിൽ, സുന്ദരൻ എ. പ്രണവം എന്നിവർ പ്രസംഗിച്ചു.
താമരശേരി: താമരശേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വൈദ്യുത ചാർജ് വർധനക്കെതിരേ പന്തം കൊളുത്തി പ്രകടനവും പ്രതിഷേധയോഗവും സംഘടിപ്പിച്ചു. കെപിസിസി മെമ്പർ പി.സി. ഹബീബ് തമ്പി ഉദ്ഘാടനം ചെയ്തു.
നവാസ് ഈർപ്പോണ അധ്യക്ഷത വഹിച്ചു. അഡ്വ. ജോസഫ് മാത്യു, സത്താർ പള്ളിപ്പുറം, സണ്ണി കുഴമ്പാല, ഖദീജ സത്താർ, സി. ഉസയിൻ, വി.കെ.എ. കബീർ, വി.ആർ. കാവ്യ, ചിന്നമ്മ ജോർജ്, ജംഷിദ്, പി.ബി. സുരേന്ദ്രൻ, അഭിനന്ദ് താമരശേരി എന്നിവർ പ്രസംഗിച്ചു.
താമരശേരി: വൈദ്യുതി നിരക്ക് വർധനവിൽ പ്രതിഷേധിച്ച് പുതുപ്പാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഈങ്ങാപ്പുഴ അങ്ങാടിയിൽ പന്തം കൊളുത്തി പ്രകടനം നടത്തി.ടർന്ന് നടന്ന പ്രതിഷേധ യോഗം ഡിസിസി ജനറൽ സെക്രട്ടറി ആയിഷകുട്ടി സുൽത്താൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് രാജേഷ് ജോസ് അധ്യക്ഷത വഹിച്ചു.
യുഡിഎഫ് കൺവീനർ ബിജു താന്നിക്കാകുഴി, മുൻ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി.സി. മാത്യു, ദേവസ്യ ചൊള്ളാമഠം, കമറുദ്ദീൻ അടിവാരം, കമറു കാക്കവയൽ, യൂത്ത് കോൺഗ്രസ് പ്രസിഡന്റ് വി.എസ്. നൗഷാദ്, കർഷക കോൺഗ്രസ് പ്രസിഡന്റ് സണ്ണി പുലിക്കുന്നേൽ, ഐഎൻടിയുസി പ്രസിഡന്റ് സജീവ് പൂവണ്ണിയിൽ, സേവാദൾ പ്രസിഡന്റ് ശാരദ ഞാറ്റുപറമ്പിൽ, ജോർജ് കുരുത്തോല, ഷറഫു കല്ലടിക്കുന്ന്, റിയാസ് കാക്കവയൽ എന്നിവർ പ്രസംഗിച്ചു.
പേരാമ്പ്ര: വൈദ്യുതി നിരക്ക് വർധിപ്പിച്ചതിൽ പ്രതിഷേധിച്ച് യുഡിഎഫ് പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പേരാമ്പ്ര കെഎസ്ഇബി ഓഫീസിന് മുമ്പിൽ ധർണ നടത്തി. ഡിസിസി ജനറൽ സെക്രട്ടറി പി.കെ. രാഗേഷ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് യുഡിഎഫ് ചെയർമാൻ കെ.പി. റസാഖ് അധ്യക്ഷത വഹിച്ചു. കെ.സി. രവീന്ദ്രൻ, പി.എസ്. സുനിൽകുമാർ, സി.പി. ഹമീദ്, ബാബു തത്തക്കാടൻ, ഇ.പി. മുഹമ്മദ്, ഇ. ഷാഹി, ടി.പി. മുഹമ്മദ്, കെ. ജാനു, ആർ.കെ. മുഹമ്മദ്, പി.കെ. റഹീം പങ്കെടുത്തു.