ലോക മാനസികാരോഗ്യ ദിനാചരണം നടത്തി
1460311
Thursday, October 10, 2024 9:01 AM IST
കോഴിക്കോട്: ജീവ വിഹാര്‍ സൈക്കോ സോഷ്യല്‍ റീഹാബിലിറ്റേഷന്‍ സെന്റര്‍ ശാന്തി ഭവനില്‍വച്ച് ലോക മാനസികരോഗ്യ ദിനചാരണം സംഘടിപ്പിച്ചു. കോഴിക്കോട് ഗവ. മെന്റല്‍ ഹോസ്പിറ്റല്‍ സൂപ്രണ്ട് ഡോ.ബിന്ദു പി തോമസ് ഉദ്ഘാടനം നിര്‍വഹിച്ചു. ശാന്തി ഭവന് സുപ്പീരിയര്‍ ഫാ.ഏബ്രഹാം ജോണ്‍ അധ്യക്ഷത വഹിച്ചു.
ജീവ വിഹാര്‍ സൈക്കോ സോഷ്യല്‍ റീഹാബിലിറ്റേഷന്‍ സെന്റര്‍ മാനേജര്‍ ഫാ.മനോജ് ജീരകശേരി, സനൂപ് (സോഷ്യല്‍ ജസ്റ്റിസ് ), സിസ്റ്റര്‍ നാന്‍സി (ഹോം ഓഫ് ലവ് ), സോഷ്യല്‍ വര്‍ക്കര്‍ ബബിഷ് എന്നിവര്‍ സംസാരിച്ചു. ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥികളും നിര്‍മല നഴ്സിംഗ് സ്കൂളിലെ വിദ്യാര്‍ഥികളും കലാപരിപാടികള്‍ അവതരിപ്പിച്ചു.