വൈദികർക്കു നേരെയുള്ള അതിക്രമം അപലപനീയം: ഡിഎഫ്സി
1429927
Monday, June 17, 2024 5:16 AM IST
കോഴിക്കോട്: ഒഡീഷയിൽ റൂർക്കല രൂപതയിലെ സുന്ദർഗഡ് ജോരാഭാൽ പള്ളിയോട് ചേർന്നുള്ള വൈദിക മന്ദിരത്തിൽ ആക്രമണം നടത്തി രണ്ടു വൈദികരെ കെട്ടിയിട്ടു മർദ്ദിച്ച സംഭവത്തിൽ ദീപിക ഫ്രണ്ട്സ് ക്ലബ് താമരശേരി രൂപതാ കമ്മിറ്റി അപലപിച്ചു.
ഇത്തരം സംഭവങ്ങൾ ഒറ്റപ്പെട്ടതായി കാണാൻ കഴിയില്ല. ക്രിസ്തീയ ആരാധനാലയങ്ങൾക്കും വിദ്യാഭ്യാസ, ആതുരാലയങ്ങൾക്കും ക്രൈസ്തവ വൈദിക, സന്യസ്ഥർക്കും വിശ്വാസികൾക്കും നേരെയുള്ള അതിക്രമങ്ങൾക്കെതിരേ ശക്തമായ നടപടി കൈക്കൊളണമെന്നും യോഗം ആവശ്യപ്പെട്ടു.
രൂപത പ്രസിഡന്റ് സെബാസ്റ്റ്യൻ ളാമണ്ണിലിന്റെ അധ്യക്ഷതയിൽ ചേർന്ന പ്രതിഷേധയോഗം ഡിഎഫ്സി രൂപതാ ഡയറക്ടർ ഫാ. ഷെറിൻ പുത്തൻപുരക്കൽ ഉദ്ഘാടനം ചെയ്തു.
റീജണൽ പ്രസിഡന്റ് അഡ്വ. ജോർജ് വട്ടുകുളം, സെക്രട്ടറി ജോളി ഉണ്ണിയേപ്പിള്ളി, ഫൊറോന പ്രസിഡന്റുമാരായ ജോർജ് കുംപ്ലാനി, ജോസ് ഓലിക്കൽ, ജോസ് തുരുത്തിമറ്റം, ബേബി ഇയ്യാലിൽ, ജോർജ് ജോസഫ്, ബാബു ചേണാൽ, കെ.ജെ. തങ്കച്ചൻ, റോജേഷ് ഒറ്റപ്ലാക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.