ഉന്നത വിജയികളെ ബാങ്ക് അനുമോദിച്ചു
1571962
Tuesday, July 1, 2025 7:48 AM IST
പെരിന്തൽമണ്ണ: എസ്എസ്എൽസി, പ്ലസ്ടു, മെഡിക്കൽ എൻട്രൻസ് തുടങ്ങിയ മത്സര പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്ക് അരക്കുപറന്പ് സർവീസ് സഹകരണ ബാങ്ക് വിദ്യാഭ്യാസ അവാർഡുകൾ നൽകി. കണ്ണൂരിൽ നടന്ന റസ്ലിംഗ് ചാന്പ്യൻഷിപ്പിൽ വെള്ളി മെഡൽ നേടിയ വിദ്യാർഥിയെയും ഉപഹാരവും കാഷ് അവർഡും നൽകി അനുമോദിച്ചു. നജീബ് കാന്തപുരം എംഎൽഎ ഉദ്ഘാടനം ചെയ്തു.
ബാങ്ക് പ്രസിഡന്റ് മരുതംപാറ മുഹമ്മദാലിഹാജി അധ്യക്ഷത വഹിച്ചു. പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ. മുസ്തഫ, ബാങ്ക് സെക്രട്ടറി അഷ്റഫ് പൊന്നേത്ത്, ബാങ്ക് ഡയറക്ടർമാരായ എൻ.അഷറഫ്, വി.പി. അബു സബാഹ്, സുകുമാരൻ, ഇ.കെ. യൂനുസ്, വി.പി. ഷെറീന, പി. റസീന, കളത്തിൽ ശരീഫ, ബാങ്ക് അസിസ്റ്റന്റ് സെക്രട്ടറി നൗഷാദ് പുളിക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.