കെ.എസ്. ഹരിഹരനെ ആദരിച്ചു
1571963
Tuesday, July 1, 2025 7:48 AM IST
പെരിന്തൽമണ്ണ: ചങ്ങന്പുഴ നോവൽ പുരസ്കാരം നേടിയ കെ.എസ്. ഹരിഹരനെ അങ്ങാടിപ്പുറം ശ്രീശൈലേശ്വരി കലാസഭയുടെ ആഭിമുഖ്യത്തിൽ ഭാരവാഹികളായ ഡോ.ശ്രീദേവീ, കാറൽമണ്ണ കുഞ്ചുനായർ സ്മാരക സമിതി പ്രസിഡന്റ് പീതാംബരൻ ആനമങ്ങാട് എന്നിവർ ആദരിച്ചു.
രജനി ഹരിദാസ്, നിർമല എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ സംഗീതത്തിലും കലയിലും നൈപുണ്യം നേടിയകലാപ്രതിഭകളെ കെ.എസ്. ഹരിഹരൻ ഉപഹാരം നൽകി അനുമോദിച്ചു. ശ്രീശൈലേശ്വരി കലാസഭയുടെ 25 -ാം വാർഷികത്തിന്റെ ഉദ്ഘാടനം പീതാംബരൻ ആനമങ്ങാട് നിർവഹിച്ചു. സംഗീത സദസിൽ പഞ്ചരത്ന കീർത്തനാലാപനവുമുണ്ടായിരുന്നു.