വായന മാസാചരണം
1571967
Tuesday, July 1, 2025 7:48 AM IST
എടക്കര: മൂത്തേടം ഫാത്തിമ ആർട്സ് ആൻഡ് സയൻസ് കോളജിൽ പി.എൻ. പണിക്കർ അനുസ്മരണവും വായന മാസാചരണവും സംഘടിപ്പിച്ചു. ഐക്യുഎസി, സമന്വയ ക്ലബ്, മലയാളം വിഭാഗം എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ’അക്ഷരാഞ്ജലി’ എന്ന പേരിൽ പരിപാടി സംഘടിപ്പിച്ചത്. കോളജ് പ്രിൻസിപ്പൽ ഫാ. ഡോ. ഷിബിൻ പി. ജെയിംസ് ഉദ്ഘാടനം ചെയ്തു.
മലയാള വിഭാഗം മേധാവി എം. ശ്രീലത അധ്യക്ഷത വഹിച്ചു. കോളജ് സിഇഒ ഫാ. അബ്രഹാം പത്താക്കൽ വായനാ സന്ദേശം നൽകി. യുവ എഴുത്തുകാരി ജി.എസ്. ദിവ്യ മുഖ്യാതിഥിയായിരുന്നു. വായന മാസാചരണത്തോടനുബന്ധിച്ച് നടത്തിയ പുസ്തക ചലഞ്ചിൽ ലഭിച്ച പുസ്തകം ലൈബ്രറി ഇൻചാർജ് ബിൻസി ഏറ്റുവാങ്ങി. മത്സര വിജയികൾക്ക് സമ്മാനവിതരണം നടത്തി. സ്റ്റാഫ് സെക്രട്ടറി ടി.കെ. സതീശൻ, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ കെ.പി. അബ്ദുൾ ലത്തീഫ്, ട്രാവൽ ആൻഡ് ടൂറിസം വിഭാഗം മേധാവി ഫിലിപ്പ് നൈനാൻ, മലയാളം അധ്യാപകരായ ടി. അഞ്ജന, ദൃശ്യഗിരീഷ്, യോഹസ് വിജയ് എന്നിവർ പ്രസംഗിച്ചു.