കത്തെഴുത്ത് മത്സരം; ജിന്റ മരിയക്ക് പുരസ്കാരം
1571965
Tuesday, July 1, 2025 7:48 AM IST
മലപ്പുറം:തപാലിൽ ലഭിച്ച ആദ്യ കത്ത് എന്ന വിഷയത്തിൽ വിദ്യാർഥികൾക്കായി മലപ്പുറം പോസ്റ്റ് ഫോറം സംഘടിപ്പിച്ച കത്തെഴുത്ത് മത്സരത്തിൽ പരിയാപുരം സെന്റ് മേരീസ് ഹൈസ്കൂളിലെ ജിന്റ മരിയ എന്ന വിദ്യാർഥിനി സമ്മാനാർഹയായി.
വിജയിക്കുള്ള കാഷ് പ്രൈസും പ്രശസ്തി ഫലകവും ജൂലൈ മൂന്നാം വാരത്തിൽ സമ്മാനിക്കും. യോഗത്തിൽ പോസ്റ്റ്മാസ്റ്റർ പി.ജെ. ജയിംസ് അധ്യക്ഷത വഹിച്ചു. പോസ്റ്റ് ഫോറം സെക്രട്ടറി മണന്പൂർ രാജൻബാബു, ജി.കെ. രാംമോഹൻ, പി.സത്യൻ, ഇ. കൃഷ്ണപ്രസാദ്, പി.സുരേഷ് കുമാർ, കെ.എം. ബിജു എന്നിവർ പ്രസംഗിച്ചു.