ഹരിതകർമ സേനക്ക് ഇൻഷ്വറൻസ്
1571961
Tuesday, July 1, 2025 7:48 AM IST
പെരിന്തൽമണ്ണ: നഗരസഭ ഹരിതകർമ സേനക്ക് ആരോഗ്യ ഇൻഷ്വറൻസ് കാർഡുകൾ വിതരണം ചെയ്തു. നഗരസഭാ കോണ്‍ഫറൻസ് ഹാളിൽ നടന്ന വിതരണോദ്ഘാടനം ചെയർമാൻ പി. ഷാജി നിർവഹിച്ചു.
കൗണ്‍സിലറും ഹരിതകർമസേന കോ ഓർഡിനേറ്ററുമായ പി.എസ്. സന്തോഷ് കുമാർ അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ അന്പിളി മനോജ്, കോ ഓർഡിനേറ്റർമാരായ രാധ, സ്മിത എന്നിവർ പ്രസംഗിച്ചു.
50000 രൂപ മുതൽ രണ്ട് ലക്ഷം രൂപ വരെയാണ് ഇൻഷ്വറൻസിലൂടെ ചികിത്സാ സഹായം ലഭ്യമാവുക. കൗണ്‍സിലർമാരായ സരോജ, എൻ.അജിത, പബ്ലിക് ഹെൽത്ത്് ഇൻസ്പെക്ടർ ഡീനു,
ഉപസമിതി കണ്‍വീർ ശ്രീജ എന്നിവർ പങ്കെടുത്തു. സിഡിഎസ് പ്രസിഡന്റ് സീനത്ത് സ്വാഗതവും ഹരിത കർമസേന സെക്രട്ടറി ഉഷ നന്ദിയും പറഞ്ഞു.