മലയാള സർവകലാശാലയിൽ പുതിയ തസ്തികകൾ
1571960
Tuesday, July 1, 2025 7:48 AM IST
തിരൂർ: തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയിൽ പത്ത് അനധ്യാപക തസ്തികകൾ സൃഷ്ടിച്ച് ഉത്തരവായതായി ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു പറഞ്ഞു.
അഞ്ച് സെക്ഷൻ ഓഫീസർമാർ, ഒരു അസിസ്റ്റന്റ് രജിസ്ട്രാർ, ഒരു ഡെപ്യൂട്ടി രജിസ്ട്രാർ, രണ്ട് അസിസ്റ്റന്റുമാർ, ഒരു പ്രഫഷണൽ അസിസ്റ്റന്റ് തസ്തികകളാണ് സൃഷ്ടിച്ച് ഉത്തരവായിരിക്കുന്നത്.
ഈ തസ്തികകളിലേക്ക് അന്തർസർവകലാശാല മാറ്റം വഴിയോ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിലോ ജീവനക്കാരെ പുനർവിന്യസിക്കാനും അനുമതി നൽകിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.