ശിൽപശാല നടത്തി
1571959
Tuesday, July 1, 2025 7:48 AM IST
മലപ്പുറം: കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ ജില്ലയിലെ മാധ്യമ പ്രവർത്തകർക്കായി ശില്പശാല സംഘടിപ്പിച്ചു. മലപ്പുറം സൂര്യ റീജൻസി ഹാളിൽ നടന്ന ചടങ്ങ് കുടുംബശ്രീ ഗവേണിംഗ് ബോഡി എക്സിക്യൂട്ടീവ് അംഗമായ പി.കെ. സൈനബ ഉദ്ഘാടനം ചെയ്തു.
ജില്ലാ മിഷൻ കോ ഓർഡിനേറ്റർ ബി. സുരേഷ് കുമാർ ക്ലാസെടുത്തു. കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ ബി. സുരേഷ്കുമാർ അധ്യക്ഷനായിരുന്നു. ജില്ലാ ഇൻഫർമേഷൻ ഓഫീസർ കെ. മുഹമ്മദ്, കുടുംബശ്രീ മിഷൻ മുൻ ജില്ലാ കോ ഓർഡിനേറ്റർ ജാഫർ കെ. കക്കൂത്ത് എന്നിവർ മുഖ്യാതിഥികളായിരുന്നു. കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി സുരേഷ് എടപ്പാൾ, പ്രസ് ക്ലബ് സെക്രട്ടറി വി.പി. നിസാർ, പിആർഡി അസിസ്റ്റന്റ് എഡിറ്റർ ഐ.ആർ. പ്രസാദ്, അസിസ്റ്റന്റ് ജില്ലാ മിഷൻ കോ ഓർഡിനേറ്റർ തുടങ്ങിയവർ പ്രസംഗിച്ചു.