വനാതിര്‍ത്തി പ്രദേശങ്ങള്‍ ഡിഎഫ്ഒ സന്ദര്‍ശിച്ചു
1459277
Sunday, October 6, 2024 5:17 AM IST
എടക്കര: വന്യമൃഗശല്യം രൂക്ഷമായ വഴിക്കടവ് മേഖലയിലെ വനാതിര്‍ത്തി പ്രദേശങ്ങളില്‍ ഡിഎഫ്ഒ സന്ദര്‍ശനം നടത്തി. നിലമ്പൂര്‍ നോര്‍ത്ത് ഡിഎഫ്ഒ പി. കാര്‍ത്തിക് ആണ് ഇന്നലെ രാവിലെ വനാതിര്‍ത്തി പ്രദേശങ്ങള്‍ സന്ദര്‍ശിച്ചത്.
വഴിക്കടവ് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി നല്കിയ പരാതിയെ തുടര്‍ന്നായിരുന്നു സന്ദര്‍ശനം. വന്യമൃഗശല്യം മൂലം ജനങ്ങള്‍ പൊറുതിമുട്ടുന്ന സാഹചര്യമാണെന്നും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്നും ആവശ്യപ്പെട്ടാണ് കോണ്‍ഗ്രസ് കമ്മിറ്റി പരാതി നല്‍കിയത്. നെല്ലിക്കുത്ത് വനം സ്റ്റേഷന് പരിധിയിലുള്ള മണിമൂളി, മുന്നൂറ്, തഴവയല്‍, തമ്പാന്പൊട്ടി പ്രദേശങ്ങളിലാണ് ഡിഎഫ്ഒ സന്ദര്‍ശനം നടത്തിയത്.
വഴിക്കടവ് റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ പി. ശരീഫ്, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സുനീര്‍ മണല്‍പ്പാടം, ബോബി സി. മാമ്പ്ര, ലിജോ വേങ്ങശേരി, അജീഷ് വിത്തോട്ടിക്കല്, ജോജോ വരണങ്ങാനം, മാനു കോനാടന്, സജി പുതുപ്പള്ളി, ജെയിംസ് വേങ്ങത്താനം എന്നിവര്‍ സംബന്ധിച്ചു.