കിംസ് അല്‍ശിഫയില്‍ മെഗാ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
1429654
Sunday, June 16, 2024 6:05 AM IST
പെരിന്തല്‍മണ്ണ: ലോക രക്തദാതാ ദിനത്തോടനുബന്ധിച്ച് കിംസ് അല്‍ശിഫയില്‍ മെഗാ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ബ്ലഡ് ഡോണേഴ്സ് കേരള പെരിന്തല്‍മണ്ണ , അല്‍ശിഫ നഴ്സിംഗ് കോളജ് റെഡ് റിബ്ബണ്‍ ക്ലബ്, കിംസ് അല്‍ശിഫ ഹോസ്പിറ്റല്‍ ജീവനക്കാര്‍, ശബരി സെന്‍ട്രല്‍ സ്കൂള്‍ ചെര്‍പ്പുളശ്ശേരി എന്നീ സ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ് മെഗാ രക്തദാന ക്യാമ്പ് നടത്തുന്നത്.
ക്യാമ്പില്‍ ഇതുവരെ എഴുപതോളംപേര്‍ രക്തം ദാനം ചെയ്തു . ബിഡികെ ഭാരവാഹികളായ ജയകൃഷ്ണന് പെരിന്തല്‍മണ്ണ , ബിജു , ആഷിഖ് വേങ്ങൂര്‍ ,ശരണ്‍ ദീപക് , ഷാനി , വാസുദേവന്‍ പെരിന്തല്‍മണ്ണ , ഷഫീഖ് അമ്മിനിക്കാട് , വിശ്വന് മങ്കട , ഹരീഷ്മ (അല്‍ശിഫ നഴ്സിംഗ് കോളജ്), ദിലീപ് (ശബരി സെന്‍ട്രല്‍ സ്കൂള്‍) എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്കി.