അക്കാദമിക് മികവ് ലക്ഷ്യമാക്കിയുള്ള പദ്ധതികൾ ആവിഷ്കരിച്ചു
1429250
Friday, June 14, 2024 5:51 AM IST
പെരിന്തൽമണ്ണ: കേരളത്തിൽ എംഇഎസിനു കീഴിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന കോളജുകളിലെ പ്രിൻസിപ്പൽമാരുടെയും സെക്രട്ടറിമാരുടെയും സംഗമവും ചർച്ചയും സംഘടിപ്പിച്ചു. അക്കാദമിക മികവ് ലക്ഷ്യമാക്കിയുള്ള വിഷയത്തിലാണ് ചർച്ച നടന്നത്. ചർച്ച എംഇഎസ് പ്രസിഡന്റ് ഡോ.പി.എ. ഫസൽ ഗഫൂർ ഉദ്ഘാടനം ചെയ്തു.
പെരിന്തൽമണ്ണ എംഇഎസ് മെഡിക്കൽ കോളജിൽ വച്ച് നടന്ന ചടങ്ങിൽ സംസ്ഥാന എംഇഎസ് കമ്മിറ്റിക്ക് വേണ്ടി 23 എംഇഎസ് പ്രിൻസിപ്പൽമാരെ ഉപഹാരം നൽകി ഡോ.ഫസൽ ഗഫൂർ ആദരിച്ചു. എംഇഎസ് സംസ്ഥാന സെക്രട്ടറി കെ.കെ. കുഞ്ഞുമൊയ്തീൻ അധ്യക്ഷത വഹിച്ചു.
ഡോ.വിനോദ്, ഡോ.അജിംസ് പി. മുഹമ്മദ് , ഡോ.ബിജു , സി.എ. ഗാലിബ് എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസ് എടുത്തു. എംഇഎസ് സെൽഫ് ഫിനാൻസ് കോളജുകളുടെ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഡോ.റഹീം ഫസൽ, കമ്മിറ്റി സെക്രട്ടറി ഹംസ പട്ടാമ്പി എന്നിവർ സംസാരിച്ചു.