വെള്ളായണി കായലിനായി 800 കോടിയുടെ പദ്ധതി നടപ്പാക്കും : കേന്ദ്ര സഹമന്ത്രി സുരേഷ്ഗോപി
1453561
Sunday, September 15, 2024 6:14 AM IST
നേമം: വെള്ളായണിക്കായലിനെ ലോക ടൂറിസം നിലവാരത്തിലെത്തിക്കാന്‍ 800 കോടിയുടെ പദ്ധതി സജ്ജമെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ്ഗോപി. പദ്ധതിക്ക് സംസ്ഥാന സര്‍ക്കാരിന്റെ സഹകരണമുണ്ടാകണം.
നിലവില്‍ കായലിനോട് ചേര്‍ന്ന് വെള്ളത്തിനടിയിലായ വസ്തുക്കള്‍ക്ക് നഷ്ടപരിഹാരം നല്കി സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത് നല്‍കണം.
വെള്ളായണി ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കമ്പനിയുടെ കര്‍ഷക സമൃദ്ധി കേന്ദ്രം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. എംപി എന്ന നിലയില്‍ ആദ്യം ഭരണനിര്‍വഹണം നടത്തി ഹരിശ്രീ കുറിച്ചത് വെള്ളായണിയിലാണ്.
മൂന്ന് കാര്‍ഷിക നിയമങ്ങള്‍ തച്ചുടച്ചവര്‍ കാര്‍ഷിക സമൂഹത്തിന്റെ കഴുത്ത് ഞെരിച്ചുകൊന്നിരിക്കുകയാണെന്നും, പകരം അവര്‍ക്ക് എന്ത് മെച്ചപ്പെട്ട സംവിധാനം നല്‍കിയെന്നും അദ്ദേഹം ചോദിച്ചു.
കമ്പനി ചെയര്മാന് എസ്. സുരേഷ് അധ്യക്ഷനായി. ചടങ്ങില്‍ ഭീമ ഗോവിന്ദന്, ഡോ.സി. സുരേഷ് കുമാര്‍, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ആര്. ജയലക്ഷമി, വി.ലതകുമാരി, പഞ്ചായത്തംഗം ചന്തുകൃഷ്ണ, ഡോ.അസോള കമലാസനന്‍പിള്ള തുടങ്ങിയവര്‍ പങ്കെടുത്തു.