നെ​ടു​മ​ങ്ങാ​ട്: നി​ര​വ​ധി വാ​ഹ​ന​മോ​ഷ​ണ കേ​സു​ക​ളി​ലേ​യും കാ​ണി​ക്ക​വ​ഞ്ചി ക​വ​ർ​ച്ചാ കേ​സു​ക​ളി​ലേ​യും പ്ര​തി​യാ​യ നെ​ടു​മ​ങ്ങാ​ട് കൊ​ല്ല​ങ്കാ​വ് സ്വ​ദേ​ശി ജി​ബി​ൻ( 28 )നെ ​നെ​ടു​മ​ങ്ങാ​ട് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. നെ​ടു​മ​ങ്ങാ​ട് ആ​റ്റി​ങ്ങ​ൽ, നെ​യ്യാ​റ്റി​ൻ​ക​ര ഭാ​ഗ​ങ്ങ​ളി​ൽ വ​ർ​ക്ക​ഷോ​പ്പു​ക​ളി​ൽ ന​ട​ന്ന മോ​ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്.

ക​ല്ല​മ്പാ​റ, കൊ​ല്ല​ങ്കാ​വ്, പ​ന​വൂ​ർ , പോ​ത്ത​ൻ​കോ​ട് തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലെ വ​ർ​ക്ക്ഷോ​പ്പു​ക​ളി​ൽ നി​ന്ന് ബാ​റ്റ​റി​ക​ൾ, ഡ്രി​ല്ലിം​ഗ് മെ​ഷീ​ൻ, ക​ട്ടിം​ഗ് മെ​ഷീ​ൻ, മ​റ്റി​ത​ര ഉ​പ​ക​ര​ണ​ങ്ങ​ൾ എ​ന്നി​വ ക​വ​ർ​ന്ന​താ​യി പ്ര​തി സ​മ്മ​തി​ച്ചി​ട്ടു​ണ്ട്. പ്ര​തി ഇ​രു​പ​തി​ൽ പ​രം മോ​ഷ​ണ കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ്. പ്ര​തി​യെ ഗു​ണ്ടാ ആ​ക്ട് പ്ര​കാ​രം ത​ട​ങ്ക​ലില​ക്കാ​ൻ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു വ​രു​ക​യാ​ണ്.