സിപിഎം നേതാവിനെ വീട്ടിൽക്കയറി വെട്ടി
1264622
Friday, February 3, 2023 11:53 PM IST
വെഞ്ഞാറമൂട് : സിപിഎം നേതാവിനെ അജ്ഞാതൻ വീട്ടിൽക്കയറിവെട്ടിയതായി പരാതി. സിപിഎം വെഞ്ഞാറമൂട് ടൗൺ ബ്രാഞ്ച് സെക്രട്ടറിയും മാണിക്കോട് ശ്രീ മഹാദേവ ക്ഷേത്ര കമ്മിറ്റി സെക്രട്ടറിയുമായ തിരുവടിവീട്ടിൽ പി. വാമദേവൻപിള്ളയ്ക്കാണ് ഇന്നലെ രാത്രി 11 ന് വെട്ടേറ്റത്. ആക്രമണത്തിൽ ഇരു കൈകൾക്കും ഗുരുതരമായി പരിക്കേറ്റ വാമദേവൻ പിള്ളയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമിയെക്കുറിച്ച് ഇതുവരെയും സൂചനകൾ ഒന്നും ലഭിച്ചിട്ടില്ലന്ന് പോലീസ് പറയുന്നു. സിസിടിവി കാമറകൾ പരിശോധിച്ച് വരുന്നതായും പ്രതിയെ ഉടൻ പിടികൂടുമെന്നും വെഞ്ഞാറമൂട് പോലീസ് ഇൻസ്പക്ടർ അനൂപ് കൃഷ്ണ പറഞ്ഞു.