ക​ട​ലി​ലൂ​ടെ അ​ടി​ച്ചേ​ക്കും, അ​യ​ൽ​പ്പ​ക്ക​ത്തു പ​രീ​ശീ​ല​നം ന​ട​ക്കു​ന്നു; മു​ന്ന​റി​യി​പ്പു​മാ​യി ​സേ​നാ മേ​ധാ​വി
ക​ട​ലി​ലൂ​ടെ അ​ടി​ച്ചേ​ക്കും, അ​യ​ൽ​പ്പ​ക്ക​ത്തു പ​രീ​ശീ​ല​നം ന​ട​ക്കു​ന്നു; മു​ന്ന​റി​യി​പ്പു​മാ​യി ​സേ​നാ മേ​ധാ​വി
ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യെ ക​ട​ൽ മാ​ർ​ഗം ആ​ക്ര​മി​ക്കാ​ൻ അ​യ​ൽ രാ​ജ്യ​ത്ത് ഭീ​ക​ര​രെ പ​രി​ശീ​ലി​പ്പി​ക്കു​ന്നു​ണ്ടെ​ന്ന് നാ​വി​ക​സേ​നാ മേ​ധാ​വി അ​ഡ്മി​റ​ൽ സു​നി​ൽ ലാം​ബ. ഇ​ന്ത്യ​യെ അ​സ്ഥി​ര​മാ​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന രാ​ജ്യ​മാ​ണ് തീ​വ്ര​വാ​ദി​ക​ളെ പി​ന്തു​ണ​യ്ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പാ​ക്കി​സ്ഥാ​ന്‍റെ പേ​രെ​ടു​ത്തു പ​റ‍​യാ​തെ​യാ​യി​രു​ന്നു നാ​വി​ക സേ​ന മേ​ധാ​വി​യു​ടെ വാ​ക്കു​ക​ൾ.

ഇ​ന്തോ-​പ​സ​ഫി​ക് സ​മു​ദ്ര മേ​ഖ​ല വി​വി​ധ രൂ​പ​ത്തി​ലു​ള്ള ഭീ​ക​ര​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് സാ​ക്ഷി​യാ​ണ്. ഇ​ക്ക​ഴി​ഞ്ഞ വ​ർ​ഷ​ങ്ങ​ളി​ൽ ഈ ​മേ​ഖ​ല​യി​ലു​ള്ള ചി​ല രാ​ജ്യ​ങ്ങ​ളി​ൽ ഭീ​ക​ര​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വ്യാ​പി​ച്ചു. ഭീ​ക​ര​വാ​ദ​ത്തി​ന് ആ​ഗോ​ള സ്വ​ഭാ​വം കൈ​വ​ന്ന​തോ​ടെ ആ​ക്ര​മ​ണ​ത്തി​നു​ള്ള സാ​ധ്യ​ത​യും വ​ർ​ധി​ച്ചെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.



രാ​ജ്യ​ങ്ങ​ൾ സ്പോ​ൺ​സ​ർ ചെ​യ്യു​ന്ന തീ​വ്ര​വാ​ദ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭീ​ക​ര​പ​തി​പ്പാ​ണ് ഇ​ന്ത്യ നേ​രി​ടു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​താ​ണ് മൂ​ന്നാ​ഴ്ച മു​മ്പ് ജ​മ്മു കാ​ഷ്മീ​രി​ൽ നാം ​ക​ണ്ട​തെ​ന്നും അ​ഡ്മി​റ​ൽ സു​നി​ൽ ലാം​ബ പ​റ​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.