വീ​ണ്ടും പു​ൽ​വാ​മ മോ​ഡ​ൽ?; കൊ​ല്ല​പ്പെ​ട്ട തീ​വ്ര​വാ​ദി ആ​ക്ര​മ​ണ​ത്തി​നു പ​ദ്ധ​തി​യി​ട്ടു
വീ​ണ്ടും പു​ൽ​വാ​മ മോ​ഡ​ൽ?; കൊ​ല്ല​പ്പെ​ട്ട തീ​വ്ര​വാ​ദി ആ​ക്ര​മ​ണ​ത്തി​നു പ​ദ്ധ​തി​യി​ട്ടു
ജ​മ്മു കാ​ഷ്മീ​രി​ലെ കു​ൽ​ഗാ​മി​ൽ ക​ഴി​ഞ്ഞ​യാ​ഴ്ച ഏ​റ്റു​മു​ട്ട​ലി​ൽ കൊ​ല്ല​പ്പെ​ട്ട തീ​വ്ര​വാ​ദി​ക​ളി​ൽ ഒ​രാ​ൾ പു​ൽ​വാ​മ മോ​ഡ​ൽ ചാ​വേ​ർ ആ​ക്ര​മ​ണ​ത്തി​നു പ​ദ്ധ​തി​യി​ട്ട​താ​യി സൂ​ച​ന. ഇ​യാ​ളു​ടേ​താ​യി സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ക്കു​ന്ന വീ​ഡി​യോ​യാ​ണ് ഇ​തു സം​ബ​ന്ധി​ച്ചു സൂ​ച​ന ന​ൽ​കു​ന്ന​ത്.

ക​ഴി​ഞ്ഞ മാ​സം 24-നാ​ണ് കു​ൽ​ഗാ​മി​ലെ തു​രി​ഗാ​മി​ൽ ജ​യ്ഷെ അം​ഗ​ങ്ങ​ളാ​യ മൂ​ന്നു ഭീ​ക​ര​ർ കൊ​ല്ല​പ്പെ​ടു​ന്ന​ത്. ഷിം​ഗ​ൻ​പോ​റ സ്വ​ദേ​ശി റ​ഖി​ബ് അ​ഹ​മ്മ​ദ്, പാ​ക്കി​സ്ഥാ​ൻ​കാ​രാ​യ വ​ലീ​ദ്, നു​മാ​ൻ എ​ന്നി​വ​രാ​യി​രു​ന്നു ഇ​വ​ർ. ഇ​വ​രി​ൽ റ​ഖി​ബാ​ണ് പു​ൽ​വാ​മ മോ​ഡ​ൽ ആ​ക്ര​മ​ണ​ത്തി​നു ശ്ര​മി​ച്ച​ത്. ഇ​യാ​ൾ കൊ​ല്ല​പ്പെ​ടു​ന്ന​തി​നു മു​ന്പ് പ​ക​ർ​ത്തി​യ​താ​ണ് പ്ര​ച​രി​ക്കു​ന്ന വീ​ഡി​യോ.

സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു നേ​രെ ചാ​വേ​ർ ആ​ക്ര​മ​ണം ന​ട​ത്തു​ന്ന​തു സം​ബ​ന്ധി​ച്ചാ​ണ് ആ​റു മി​നി​റ്റ് വീ​ഡി​യോ​യി​ൽ ഇ​യാ​ൾ പ​റ​യു​ന്ന​ത്. ഈ ​വീ​ഡി​യോ നി​ങ്ങ​ൾ കാ​ണു​ന്പോ​ഴേ​യ്ക്കും താ​ൻ സ്വ​ർ​ഗ​ത്തി​ൽ എ​ത്തി​യി​ട്ടു​ണ്ടാ​കും എ​ന്നും റ​ഖി​ബ് പ​റ​യു​ന്ന​താ​യി വീ​ഡി​യോ​യി​ൽ കാ​ണാ​ൻ ക​ഴി​യും. വീ​ഡി​യോ​യു​ടെ ആ​ധി​കാ​രി​ക​ത പ​രി​ശോ​ധി​ച്ചു വ​രി​ക​യാ​ണെ​ന്നു പോ​ലീ​സ് അ​റി​യി​ച്ചു.


പു​ൽ​വാ​മ​യി​ൽ ക​ഴി​ഞ്ഞ മാ​സം പ​തി​നാ​ലി​നു​ണ്ടാ​യ ചാ​വേ​ർ ആ​ക്ര​മ​ണ​ത്തി​ൽ 44 സി​ആ​ർ​പി​എ​ഫ് ജ​വാ​ൻ​മാ​ർ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു. കാ​ഷ്മീ​ർ സ്വ​ദേ​ശി​യാ​യ യു​വാ​വാ​ണ് സേ​ന​യ്ക്കു​നേ​രെ ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.