സേനാമേധാവികളുടെ സുരക്ഷ വർധിപ്പിച്ചു
സേനാമേധാവികളുടെ സുരക്ഷ വർധിപ്പിച്ചു
ഇ​​​​ന്ത്യ-​​​​പാ​​​​ക്കി​​​​സ്ഥാ​​​​ൻ സം​​​​ഘ​​​​ർ​​​​ഷം തു​​​​ട​​​​രു​​​​ന്ന​​​തി​​​ടെ വ്യോ​​​​മ-​​​​നാ​​​​വി​​​​ക സേ​​​​നാ മേ​​​​ധാ​​​​വി​​​​ക​​​​ളു​​​​ടെ സു​​​​ര​​​​ക്ഷ​ ഇ​​​ന്ത്യ വ​​​ർ​​​ധി​​​പ്പി​​​ച്ചു. ക​​​​ഴി​​​​ഞ്ഞ ദി​​​​വ​​​​സം ചേ​​​​ർ​​​​ന്ന ആ​​​​ഭ്യ​​​​ന്ത​​​​ര മ​​​​ന്ത്രാ​​​​ല​​​​യ യോ​​​​ഗ​​​​ത്തി​​​​ലാ​​​​യി​​​രു​​​ന്നു തീ​​​​രു​​​​മാ​​​​നം.

ഇ​​​​തോ​​​​ടെ വ്യോ​​​​മ​​​​സേ​​​​നാ മേ​​​​ധാ​​​​വി ബി.​​​​എ​​​​സ്.​​​​ധ​​​​നോ​​​​വ, അ​​​​ഡ്മി​​​​റ​​​​ൽ സു​​​​നി​​​​ൽ ലാം​​​​ബ എ​​​​ന്നി​​​​വ​​​​ർ​​​​ക്കു സെ​​​ഡ് പ്ല​​​​സ് സു​​​​ര​​​​ക്ഷ ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്തും. രാ​​​​ജ്യ​​​​ത്തെ ഏ​​​​റ്റ​​​​വും ഉ​​​​യ​​​​ർ​​​​ന്ന സു​​​​ര​​​​ക്ഷാ ക​​​​വ​​​​ച​​​​മാ​​​​ണ് സെ​​​​ഡ് പ്ല​​​​സ് കാ​​​​റ്റ​​​​ഗ​​​​റി സു​​​​ര​​​​ക്ഷ. ഇ​​​തു സം​​​​ബ​​​​ന്ധി​​​​ച്ച ഉ​​​​ത്ത​​​​ര​​​​വ് ഇ​​​ന്ന​​​ലെ പു​​​​റ​​​​ത്തി​​​​റ​​​​ങ്ങി. ക​​​​ര​​​​സേ​​​​നാ മേ​​​​ധാ​​​​വി​​​​യു​​​ടെ സു​​​ര​​​ക്ഷ കൂ​​ട്ടേ​​ണ്ട​​തി​​​ല്ലെ​​​ന്നാ​​​ണു തീ​​​രു​​​മാ​​​നം. 55 ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രും 10 എ​​​​ൻ​​​​എ​​​​സ്ജി ക​​​​മാ​​​​ൻ​​​​ഡോ​​​​ക​​​​ളും ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ന്ന​​​​താ​​​​ണ് സെ​​​ഡ് പ്ല​​​സ് സു​​​​ര​​​​ക്ഷാ​​​​വ്യൂ​​​​ഹം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.