അ​ഭി​ന​ന്ദ​നെ സ്വീ​ക​രി​ക്കാ​നൊ​രു​ങ്ങി രാ​ജ്യം; ബീ​റ്റിം​ഗ് റി​ട്രീ​റ്റ് ഇ​ന്ത്യ റ​ദ്ദാ​ക്കി
അ​ഭി​ന​ന്ദ​നെ സ്വീ​ക​രി​ക്കാ​നൊ​രു​ങ്ങി രാ​ജ്യം; ബീ​റ്റിം​ഗ് റി​ട്രീ​റ്റ് ഇ​ന്ത്യ റ​ദ്ദാ​ക്കി
അ​മൃ​ത്സ​ർ: അ​ട്ടാ​രി-​വാ​ഗാ അ​തി​ർ​ത്തി​യി​ലെ പ​താ​ക​താ​ഴ്ത്ത​ല്‍ (ബീ​റ്റിം​ഗ് റി​ട്രീ​റ്റ്) ച​ട​ങ്ങ് ബി​എ​സ്എ​ഫ് റ​ദ്ദാ​ക്കി. പാ​ക് സേ​ന പി​ടി​കൂ​ടി​യ ഇ​ന്ത്യ​ൻ വ്യോ​മ​സേ​ന​യി​ലെ വിം​ഗ് ക​മാ​ൻ​ഡ​ർ അ​ഭി​ന​ന്ദ​ൻ വ​ർ​ധ​മാ​നെ കൈ​മാ​റു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് തീ​രു​മാ​നം. ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ര്‍ ശി​വ് ദു​ല​ര്‍ സിം​ഗാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. അ​ന്താ​രാ​ഷ്ട്ര ശ്ര​ദ്ധ നേ​ടാ​നു​ള്ള പാ​ക്കി​സ്ഥാ​ന്‍റെ നീ​ക്കം ത​ട​യാ​നാ​ണ് റ​ദ്ദാ​ക്ക​ൽ.

ലാ​ഹോ​റി​ലെ​ത്തി​ച്ച അ​ഭി​ന​ന്ദ​നെ വൈ​കു​ന്നേ​രം നാ​ലോ​ടെ വാ​ഗാ അ​തി​ര്‍​ത്തി​യി​ലെ​ത്തു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. പ്ര​ത്യേ​ക വി​മാ​ന​ത്തി​ലാ​ണ് അ​ഭി​ന​ന്ദ​നെ പാ​ക്കി​സ്ഥാ​ൻ ലാ​ഹോ​റി​ലെ​ത്തി​ച്ച​ത്. അ​വി​ടെ നി​ന്ന് പാ​കി​സ്ഥാ​നി​ലെ ഇ​ന്ത്യ​ൻ സ്ഥാ​ന​പ​തി​ക്ക് കൈ​മാ​റു​ന്ന അ​ഭി​ന​ന്ദ​നെ വാ​ഗ​യി​ൽ വ്യോ​മ​സേ​നാ പ്ര​തി​നി​ധി​ക​ൾ സ്വീ​ക​രി​ക്കും. വ്യോ​മ സേ​ന​യു​ടെ ഗ്രൂ​പ്പ് ക​മാ​ന്‍റ​ന്‍റ് ജെ.​ഡി കു​രി​യ​നാ​ണ് ഇ​ന്ത്യ​യി​ലേ​ക്ക് സ്വീ​ക​രി​ക്കു​ന്ന​ത്.




അ​ഭി​ന​ന്ദി​നെ സ്വീ​ക​രി​ക്കാ​നാ​യി അ​ദ്ദേ​ഹ​ത്തി​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ളും ഉ​ന്ന​ത സൈ​നി​ക ഉ​ദ്യോ​ഗ​സ്ഥ​രും അ​മൃ​ത്സ​റി​ൽ എ​ത്തി​യി​ട്ടു​ണ്ട്. വ​ന്‍ സ്വീ​ക​ര​ണ​മാ​ണ് ജ​ന​ങ്ങ​ളും വിം​ഗ് ക​മാ​ന്‍​ഡ​റി​ന്നാ​യി രാ​ജ്യം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ഇ​ന്ത്യ​യി​ലെ​ത്തു​ന്ന അ​ഭി​ന​ന്ദ​നെ മെ​ഡി​ക്ക​ൽ ചെ​ക്ക​പ്പി​ന് വി​ധേ​യ​നാ​ക്കി​യ ശേ​ഷം ഡി ​ബ്രീ​ഫിം​ഗ് ന​ട​ക്കും. ഇ​തി​നു​ശേ​ഷ​മേ മാ​ധ്യ​മ​ങ്ങ​ളെ കാ​ണാ​ൻ അ​നു​വ​ദി​ക്കൂ.

ഇ​ന്ത്യ​യി​ലേ​ക്ക് അ​തി​ക്ര​മി​ച്ചു ക​ട​ന്ന പാ​ക് വ്യോ​മ​സേ​ന​യു​ടെ എ​ഫ്-16 വി​മാ​നം വീ​ഴ്ത്തു​ന്ന​തി​നി​ടെ​യാ​ണ് അ​ഭി​ന​ന്ദ​ന്‍റെ വി​മാ​നം മി​സൈ​ലേ​റ്റു ത​ക​ർ​ന്ന​ത്. നി​രു​പാ​ധി​ക​മാ​ണ് അ​ഭി​ന​ന്ദ​ന്‍റെ മോ​ച​നം എ​ന്നാ​ണ് ഇ​ന്ത്യാ ഗ​വ​ൺ​മെ​ന്‍റ് വ്യ​ക്ത​മാ​ക്കി​യ​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.