വ്യോമാക്രമണത്തിന്‍റെ തെളിവ് നൽകണമെന്ന് ദിഗ്‌വിജയ് സിംഗ്
വ്യോമാക്രമണത്തിന്‍റെ തെളിവ് നൽകണമെന്ന് ദിഗ്‌വിജയ് സിംഗ്
ഇൻഡോർ: പാക്കിസ്ഥാനിലെ ബാലാക്കോട്ടിൽ ജയ്ഷെ മുഹമ്മദ് ഭീകര ക്യാന്പുകൾക്കു നേരെ ഇന്ത്യൻ വ്യോമസേന നടത്തിയ ആക്രമണത്തിനു​ കേന്ദ്ര സർക്കാർ തെളിവ്​ നൽകണമെന്നു​ മുതിർന്ന കോൺഗ്രസ്​ നേതാവ്​ ദിഗ്​വിജയ്​ സിംഗ്​.

പാക്കിസ്ഥാനിലെ ഭീകര ക്യാന്പുകൾക്കു നേരെ വ്യോമസേന നടത്തിയ ആക്രമണത്തെ ചോദ്യം ചെയ്യുകയല്ല. ഇത്​ സാങ്കേതിക വിദ്യയുടെ കാലഘട്ടമാണ്​. സാറ്റലൈറ്റ്​ ചിത്രങ്ങളും ലഭ്യമാണെന്നും അദ്ദേഹം പറഞ്ഞു​.


ഉസാമ ബിൻ ലാദനെതിരെയുള്ള സൈനിക നടപടികളുടെ തെളിവ്​ അമേരിക്ക ലോകത്തിനു മുമ്പിൽ നൽകിയ​ പോലെ നമ്മൾ അത്​ ചെയ്യണമെന്നും ദിഗ്‌വിജയ് സിംഗ് കൂട്ടിച്ചേർത്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.