നിർമലയല്ല, ഇന്ദിര; മോദിയെ തിരുത്തി കോൺഗ്രസ്
നിർമലയല്ല, ഇന്ദിര; മോദിയെ തിരുത്തി കോൺഗ്രസ്
പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ച​രി​ത്ര ബോ​ധം തി​രു​ത്തി കോ​ണ്‍ഗ്ര​സ്. നി​ർ​മ​ല സീ​താ​രാ​മ​നാ​ണ് ഇ​ന്ത്യ​യു​ടെ ആ​ദ്യ വനിതാ പ്ര​തി​രോ​ധ മ​ന്ത്രി​യെ​ന്ന മോ​ദി​യു​ടെ പ്ര​സ്താ​വ​ന​യ്ക്കാ​ണ് കോ​ണ്‍ഗ്ര​സ് തി​രു​ത്തു​മാ​യി എ​ത്തി​രി​യി​രി​ക്കു​ന്ന​ത്. ഇന്ദിരാ ഗാന്ധിയാണ് ആദ്യ വനിതാ പ്രതിരോധമന്ത്രി. ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി​ക്ക് ച​രി​ത്രം അ​റി​യി​ല്ലെ​ങ്കി​ൽ അ​തു പ​ഠി​ക്ക​ണ​മെ​ന്നു പ​റ​ഞ്ഞാ​ണ് ട്വി​റ്റ​റി​ൽ കോ​ണ്‍ഗ്ര​സ് തി​രു​ത്തു​മാ​യി എ​ത്തി​യ​ത്.

ക​ന്യാ​കു​മാ​രി​യി​ൽ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ച​ാര​ണ റാ​ലി​ക്കി​ട​യി​ലാ​ണ് നി​ർ​മ​ലാ സീ​താ​രാ​മ​നാ​ണ് ഇ​ന്ത്യ​യു​ടെ ആ​ദ്യ വ​നി​താ പ്ര​തി​രോ​ധ മ​ന്ത്രി​യെ​ന്നു മോ​ദി പ​റ​ഞ്ഞ​ത്. 1975ൽ ​ആ​ണ് ഇ​ന്ദി​രാ ഗാ​ന്ധി പ്ര​തി​രോ​ധ മ​ന്ത്രി​യാ​വു​ന്ന​ത്. 1980ൽ ​വീ​ണ്ടും ഇ​ന്ദി​രാ ഗാ​ന്ധി പ്ര​തി​രോ​ധ മ​ന്ത്രി​യാ​യി. മോ​ദി​യു​ടെ പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ് ക്ലാ​സിൽ ഈ ​പാ​ഠം പ​ഠി​ക്കാ​ൻ വി​ട്ടു​പോ​യ​താ​ണോ എ​ന്ന് കോ​ണ്‍ഗ്ര​സ് ചോ​ദി​ച്ചു. പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സി​ൽ ബി​രു​ദ​മു​ണ്ട് എ​ന്ന മോ​ദി​യു​ടെ അ​വ​കാ​ശ​വാ​ദ​ത്തെ​യും കോ​ണ്‍ഗ്ര​സ് ഇ​തി​ലൂ​ടെ ക​ളി​യാ​ക്കി.


നേ​ര​ത്തേ മോ​ദി​യു​ടെ ബി​രു​ദ സ​ർ​ട്ടി​ഫി​ക്ക​റ്റ് പ​ര​സ്യ​പ്പെ​ടു​ത്താ​ൻ ആം ​ആ​ദ്മി പാ​ർ​ട്ടി അ​ട​ക്ക​മു​ള്ള പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു​വെ​ങ്കി​ലും മോ​ദി അ​തി​ന് ത​യാറാ​യി​രു​ന്നി​ല്ല.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.