അർത്തുങ്കലിൽ മനംമയക്കും പൂന്തോട്ടം
Friday, April 4, 2025 3:17 PM IST
മകം തിരുനാളിന് ആലപ്പുഴ ജില്ലയിലെ അർത്തുങ്കലിൽ എത്തുന്നവർ വെളുത്തച്ചന് നേർച്ചകാഴ്ചകൾ സമർപ്പിക്കുന്നതിനെപ്പം സമീപത്തെ ലൈവ് ഫ്ളവർ ഷോയും കാണാതിരിക്കില്ല. പള്ളിക്ക് സമീപം തീരദേശ പാതയുടെ ഓരത്ത് ഒരേക്കർ 60 സെന്റ് സ്ഥലത്താണ് ഫ്ളവർ ഷോ.
ചേർത്തല കഞ്ഞിക്കുഴി സ്വാമി നികർത്തിൽ സുജിത്ത് എന്ന യുവകർഷകന്റെ നേതൃത്വത്തിലാണ് കണ്ണിനും മനസിനും കുളിർമ പകരുന്ന പൂക്കളുടെ ദൃശ്യവിരുന്ന് ഒരുക്കിയിരിക്കുന്നത്.
വിടർന്നു നിൽക്കുന്ന ജമന്തി, സൂര്യകാന്തി, സീനിയ, വിവിധ നിറങ്ങളിലുള്ള ബന്തിപ്പൂക്കൾ... തുടങ്ങിയവയിൽ ആരുടെയും കണ്ണ് ഉടക്കാതിരിക്കില്ല.
അധിക വരുമാനം ലക്ഷ്യമിട്ട് പൂക്കൾ കൃഷി ചെയ്തിരിക്കുന്ന വാരത്തിനിടയിൽ നട്ടിരിക്കുന്ന കുക്കുംബറിനും ഷമാമിനും നൂറുമേനി വിളവ്. ആലപ്പുഴയിലേയും ചേർത്തലയിലേയും പൂക്കടകളിലേക്കാണ് പൂക്കൾ നല്കുന്നത്.
പൂന്തോട്ടം കാണാൻ എത്തുന്നവരും പൂക്കൾ വാങ്ങാറുണ്ട്. സുജിത്തിനോടൊപ്പം പത്തിലധികം തൊഴിലാളികളും ചേർന്നാണ് ഫ്ളവർ ഷോ ലൈവാക്കുന്നത്.
ഫോണ്:9447505677