ഇവിടെയെല്ലാം ഓക്കെയാണ് അണ്ണാ; വീഡിയോകോളിൽ മോഹൻലാലിനോട് തരുൺ മൂർത്തി
Saturday, April 26, 2025 8:50 AM IST
പ്രതീക്ഷകളുടെ അമിതഭാരമൊന്നുമില്ലാതെ എത്തിയ "തുടരും' തിയറ്ററുകളിൽ വിജയകരമായി തുടരുന്പോൾ മോഹൻലാൽ പൂനെയിലാണ്. കൊച്ചിയിൽ ചിത്രത്തിന്റെ ആദ്യപ്രദർശനം കഴിഞ്ഞപ്പോൾ സംവിധായകൻ തരുൺ മൂർത്തിയുടെ ഫോണിലേയ്ക്ക് മോഹൻലാലിന്റെ വീഡിയോകോൾ എത്തി.
ഇവിടെ എല്ലാം ഓക്കെയാണ് അണ്ണാ എന്നാണ് തരുൺ മോഹൻലാലിനോട് പറയുന്നത്. കൊച്ചിയിലെ ആരാധകരും മോഹൻലാലിന് ആശംസകളറിയിച്ചു.
ഞങ്ങളുടെ ലാലേട്ടനെ തിരികെ കിട്ടിയെന്നാണ് ചിത്രം കണ്ടിറങ്ങുന്നവർ പറയുന്നത്. അനായസ മെയ് വഴക്കവും അഭിനയവും മോഹൻലാലിന് മാത്രമേ സാധിക്കൂവെന്നും അവർ പറയുന്നു.
മികച്ച പ്രതികരണത്തെത്തുടർന്ന് സിനിമയുടെ ടിക്കറ്റ് ബുക്കിംഗ് ഉയർന്നിരിക്കുകയാണ്. വരും ദിവസങ്ങളിൽ സിനിമയുടെ കളക്ഷനും കുത്തനെ ഉയരാനാണ് സാധ്യത.