എമ്പുരാന്റെ ട്രെയിലർ കണ്ടു, ഇനി ഞാന്‍ എന്തുചെയ്യുമെന്ന് തരുണ്‍; മറുപടിയുമായി പൃഥ്വിരാജ്
Thursday, March 20, 2025 12:51 PM IST
എന്പുരാന്റെ സംവിധായകൻ പൃഥ്വിരാജുമായുള്ള രസകരമായ ചാറ്റിന്റെ സ്ക്രീൻ ഷോട്ട് പങ്കുവച്ച് തുടരും ചിത്രത്തിന്റെ സംവിധായകന് തരുൺ മൂർത്തി. ‘എമ്പുരാൻ’ ട്രെയിലർ കണ്ട ശേഷം പൃഥ്വിരാജിന് അയച്ച മെസേജിന്റെ സ്ക്രീൻ ഷോട്ടാണ് തരുൺ പങ്കുവച്ചത്.
‘‘ഇനി ഞാൻ എന്ത് ചെയ്യും’’ എന്നാണ് ട്രെയിലർ കണ്ടതിന് ശേഷം തരുൺ മൂർത്തി പൃഥ്വിരാജിനോടു പറഞ്ഞത്. "അയ്യോ, ഞാൻ വ്യക്തിപരമായി വളരെ ആകാംക്ഷയോടെ നിങ്ങളുടെ സിനിമയ്ക്കായി കാത്തിരിക്കുകയാണ്' എന്നായിരുന്നു പൃഥ്വിരാജിന്റെ മറുപടി.
ഫാൻ ബോയ്സ് ചാറ്റ് എന്ന തലക്കെട്ടോടെയാണ് തരുൺ ചാറ്റിന്റെ സ്ക്രീൻ ഷോട്ട് ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ പങ്കുവച്ചത്.

മോഹൻലാൽ-പൃഥ്വിരാജ് കൂട്ടുകെട്ടിൽ പിറന്ന ലൂസിഫർ എന്ന സിനിമയുടെ രണ്ടാം ഭാഗമായ എമ്പുരാന്റെ ട്രെയിലർ അർധ രാത്രിയാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. ആരാധകർ ഏറെ ആവേശത്തോടെയാണ് സ്റ്റീഫൻ നെടുമ്പള്ളിയുടെ രണ്ടാം വരവ് സ്വീകരിച്ചത്.