സി​ജു വി​ൽ​സ​ൺ നാ​യ​ക​നാ​കു​ന്ന ഉ​ല്ലാ​സ് കൃ​ഷ്ണ ചി​ത്രം പു​ഷ്പ​ക​വി​മാ​നം ഒ​ക്ടോ​ബ​ർ നാ​ലി​ന് പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തും. രാ​ജ്‌​കു​മാ​ർ സേ​തു​പ​തി അ​വ​ത​രി​പ്പി​ക്കു​ന്ന ചി​ത്രം റ​യോ​ണ റോ​സ് പ്രൊ​ഡ​ക്‌​ഷ​ൻ​സാ​ണ് നി​ർ​മി​ക്കു​ന്ന​ത്.

സി​ജു വി​ൽ​സ​ൻ, ന​മൃ​ത, ബാ​ലു വ​ർ​ഗീ​സ്, ധീ​ര​ജ് ഡെ​ന്നി എ​ന്നി​വ​രെ കേ​ന്ദ്ര ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ഒ​രു​ക്കി​യ ഈ ​ചി​ത്ര​ത്തി​ന് തി​ര​ക്ക​ഥ ര​ചി​ച്ച​ത് സ​ന്ദീ​പ് സ​ദാ​ന​ന്ദ​നും ദീ​പു എ​സ്. നാ​യ​രും ചേ​ർ​ന്നാ​ണ്. പ്ര​ണ​യം, സൗ​ഹൃ​ദം, അ​തി​ജീ​വ​നം എ​ന്നീ ഘ​ട​ക​ങ്ങ​ൾ​ക്ക് പ്രാ​ധാ​ന്യം ന​ൽ​കി​യാ​ണ് പു​ഷ്പ​ക വി​മാ​നം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

സ്റ്റാ​ൻ​ഡ് അ​പ് കോ​മേ​ഡി​യ​നും സോ​ഷ്യ​ൽ മീ​ഡി​യ ആ​ക്ടി​വി​സ്റ്റു​മാ​യ സി​ദ്ദി​ഖ് റോ​ഷ​ൻ, സം​ഗീ​ത സം​വി​ധാ​യ​ക​ൻ രാ​ഹു​ൽ രാ​ജ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ല​പി​ച്ച, ഈ ​ചി​ത്ര​ത്തി​ലെ "കാ​ത​ൽ വ​ന്തി​രി​ച്ചു" എ​ന്ന റീ​മി​ക്സ് ഗാ​നം നേ​ര​ത്തെ പു​റ​ത്തു വ​ന്നി​രു​ന്നു.

സി​ദ്ദി​ഖ്, മ​നോ​ജ് കെ.​യു., ലെ​ന, പ​ത്മ​രാ​ജ് ര​തീ​ഷ്, സോ​ഹ​ൻ സീ​നു​ലാ​ൽ, ഷൈ​ജു അ​ടി​മാ​ലി, ജ​യ​കൃ​ഷ്ണ​ൻ, ഹ​രി​ത്, വ​സി​ഷ്ഠ് എ​ന്നി​വ​രും വേ​ഷ​മി​ട്ടി​രി​ക്കു​ന്ന ഈ ​ചി​ത്രം റ​യോ​ണ റോ​സ് പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ ജോ​ൺ കു​ടി​യാ​ൻ​മ​ല, കി​വി​സോ മൂ​വീ​സ്, നെ​രി​യാ ഫി​ലിം ഹൗ​സ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. ആ​രി​ഫാ പ്രൊ​ഡ​ക്ഷ​ൻ​സ് ഈ ​ചി​ത്രം പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തി​ക്കു​ന്നു.

ഛായാ​ഗ്ര​ഹ​ണം ര​വി ച​ന്ദ്ര​ൻ, സം​ഗീ​തം രാ​ഹു​ൽ രാ​ജ്, ചി​ത്ര​സം​യോ​ജ​നം അ​ഖി​ലേ​ഷ് മോ​ഹ​ൻ, ക​ലാ​സം​വി​ധാ​നം അ​ജ​യ് മ​ങ്ങാ​ട്, മേ​ക്ക​പ്പ് ജി​ത്തു പ​യ്യ​ന്നൂ​ർ, വ​സ്ത്രാ​ല​ങ്കാ​രം അ​രു​ൺ മ​നോ​ഹ​ർ, പ്രൊ​ഡ​ക്ഷ​ൻ മാ​നേ​ജ​ർ ന​ജീ​ർ, പ്രൊ​ഡ​ക്ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വ് പ്ര​സാ​ദ് ന​മ്പ്യാ​ങ്കാ​വ്, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ പ്ര​ശാ​ന്ത് നാ​രാ​യ​ണ​ൻ, പി​ആ​ർ​ഒ വാഴൂർ ജോസ്.