തെറ്റു ചെയ്തവർ ശിക്ഷിക്കപ്പെടണം, ഞാൻ അഭിനയിച്ച സെറ്റുകളിൽ ആരും ചൂഷണം നേരിട്ടതായി അറിയില്ല
Saturday, September 7, 2024 8:55 AM IST
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ മലയാള സിനിമയിലെ പ്രമുഖർ ഉൾപ്പെടെയുള്ളവർ ലൈംഗിക പീഡന ആരോപണങ്ങൾ നേരിടുന്നതിനോടു പ്രതികരിച്ച് നടി ഹണി റോസ്. സിനിമയിൽ ലൈംഗിക ചൂഷണം നടത്തിയവർ ശിക്ഷിക്കപ്പെടണമെന്നാണു തന്റെ നിലപാടെന്നും താൻ അഭിനയിച്ച സെറ്റുകളിൽ ആരും ചൂഷണം നേരിട്ടതായി അറിയില്ലെന്നും ഹണി വ്യക്തമാക്കി.
മലയാള സിനിമയിൽ ലൈംഗിക ചൂഷണം നടത്തിയവർ ശിക്ഷിക്കപ്പെടണം. നിയമം അനുശാസിക്കുന്ന ശിക്ഷ തന്നെ അവർക്കു ലഭിക്കണം. അതിനുള്ള നടപടികൾ പുരോഗമിക്കുകയാണല്ലോ. ഞാൻ അഭിനയിച്ച സെറ്റുകളിൽ ആരും ചൂഷണം നേരിട്ടതായി അറിയില്ല. ഹണി റോസ് പറഞ്ഞു.
സ്വകാര്യ ചടങ്ങിൽ പങ്കെടുത്തു മടങ്ങുമ്പോഴാണ് ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ ഹണി റോസ് മാധ്യമങ്ങളോടു പ്രതികരിച്ചത്.