കൂട്ടുകാരി ഇനി ജീവിതപങ്കാളി; ആരാധകരുടെ "മുടിയൻ’ വിവാഹിതനായി
Friday, September 6, 2024 12:49 PM IST
നടനും നർത്തകനുമായ റിഷി എസ്. കുമാർ വിവാഹിതനായി. നടിയും നർത്തകിയുമായ ഡോ.ഐശ്വര്യ ഉണ്ണിയാണ് വധു. വിവാഹം കഴിഞ്ഞ വിവരം റിഷി തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചത്. കഴിഞ്ഞ ആറു വർഷമായി പ്രണയത്തിലായിരുന്നു ഇരുവരും.
ഐശ്വര്യയെ പ്രൊപ്പോസ് ചെയ്യുന്ന വീഡിയോ സ്വന്തം യുട്യൂബ് ചാനലിലൂടെ താരം പങ്കുവച്ചിരുന്നു. ആറു വർഷത്തോളമായി ഇരുവരും പ്രണയത്തിലായിരുന്നുവെന്നും 'ഒഫിഷ്യൽ' ആക്കാനുള്ള സമയമായെന്നും ആരാധകരെ അറിയിച്ചായിരുന്നു റിഷി കാമുകി ഐശ്വര്യ ഉണ്ണിയെ പ്രൊപ്പോസ് ചെയ്തത്.
ഉപ്പും മുളകും എന്ന ടെലിവിഷൻ പരമ്പരയിലൂടെയാണ് റിഷി പ്രശസ്തനാകുന്നത്. പരമ്പരയിലെ മുടിയൻ എന്ന കഥാപാത്രം മലയാളികളുടെ ഇഷ്ടം നേടി. പിന്നീട്, ആ കഥാപാത്രത്തിന്റെ പേരിലാണ് റിഷി അറിയപ്പെട്ടത്.