കാ​ണാ​താ​യ അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ളെ മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി
Friday, July 5, 2024 6:45 AM IST
പി.പി. ചെ​റി​യാ​ൻ
ജോ​ർ​ജി​യ: ക​ഴി​ഞ്ഞ​മാ​സം അ​വ​സാ​നം കാ​ണാ​താ​യ ജോ​ർ​ജി​യ​യി​ലെ ര​ണ്ട് അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ളെ ടെ​ന്ന​സി​യി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. റെ​യ്ഗ​ൻ ആ​ൻ​ഡേ​ഴ്സ​ന്‍റെ​യും ചാ​ൻ​ഡ​ല​ർ കു​ഹ്ബാ​ന്ദ​ന്‍റെ​യും മൃ​ത​ദേ​ഹ​ങ്ങ​ൾ ടെ​ന്ന​സി​യി​ലെ കോ​ക്ക് കൗ​ണ്ടി​യി​ൽ നി​ന്നും ക​ണ്ടെ​ത്തി​യ​താ​യി ജോ​ർ​ജി​യ​യി​ലെ ഹി​ൻ​സ്വി​ല്ലെ പൊ​ലീ​സ് പ​റ​ഞ്ഞു.

ഞാ​യ​റാ​ഴ്ച രാ​വി​ലെ റോ​ഡി​ൽ വാ​ഹ​ന​ത്തി​നു​ള്ളി​ൽ മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് ര​ണ്ട് പേ​രു​ടെ​യും മ​ര​ണ​ത്തി​ലേ​ക്ക് ന​യി​ച്ച സാ​ഹ​ച​ര്യ​ങ്ങ​ൾ അ​ന്വേ​ഷി​ക്കാ​ൻ ടി​ബി​ഐ ഏ​ജ​ന്‍റു​മാ​ർ കോ​ക്ക് കൗ​ണ്ടി ഷെ​രീ​ഫി​ന്‍റെ ഓ​ഫീ​സി​നൊ​പ്പം പ്ര​വ​ർ​ത്തി​ക്കു​ന്ന​താ​യി സ്റ്റേ​റ്റ് ഏ​ജ​ൻ​സി പ​റ​ഞ്ഞു.

മൃ​ത​ദേ​ഹ​ങ്ങ​ൾ തി​രി​ച്ച​റി​യു​ന്ന​തി​നും മ​ര​ണ​കാ​ര​ണം ക​ണ്ടെ​ത്തു​ന്ന​തി​നു​മാ​യി പൊ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി അ​യ​ച്ചി​ട്ടു​ണ്ട്. അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണെ​ന്ന് ടി​ബി​ഐ അ​റി​യി​ച്ചു.