1.5 മി​ല്യ​ൻ ഡോ​ള​റി​ന്‍റെ ത​ട്ടി​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ ഡോ​ക്‌​ട​ർ കു​റ്റം സ​മ്മ​തി​ച്ചു
Monday, July 8, 2024 4:32 PM IST
പി.പി.ചെറിയാൻ
വാ​ഷിം​ഗ്‌​ട​ൺ ഡി​സി: ഷി​ക്കാ​ഗോ​യി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ ഡോ​ക്‌​ട​ർ മോ​നാ ഘോ​ഷ(51) ത​ട്ടി​പ്പ് ന​ട​ത്തി​യെ​ന്ന് കു​റ്റ​സ​മ്മ​തം ന​ട​ത്തി. പ്രോ​ഗ്ര​സീ​വ് വി​മ​ൻ​സ് ഹെ​ൽ​ത്ത്‌​കെ​യ​ർ ഉ​ട​മ​യും ഒ​ബ്‌​സ്റ്റ​ട്രി​ക്‌​സ് ആ​ൻ​ഡ് ഗൈ​ന​ക്കോ​ള​ജി​സ്റ്റു​മാ​യ ​ഘോ​ഷ നി​ല​വി​ലി​ല്ലാ​ത്ത​തും ന​ൽ​കാ​ത്ത​തു​മാ​യ ആ​രോ​ഗ്യ സേ​വ​ന​ങ്ങ​ൾ​ക്കാ​യി ഇ​ൻ​ഷു​റ​ൻ​സ് ത​ട്ടി​പ്പ് ന​ട​ത്തു​ക​യാ​യി​രു​ന്നു.

2018 മു​ത​ൽ 2022 വ​രെ ഡോ. ​ഘോ​ഷ മെ​ഡി​കെ​യ്‌​ഡ്, ട്രി​കെ​യ​ർ തു​ട​ങ്ങി​യ നി​ര​വ​ധി ഇ​ൻ​ഷു​റ​ർ​മാ​ർ​ക്ക് ഇ​ല്ലാ​ത്ത സേ​വ​ന​ങ്ങ​ൾ​ക്കാ​യി വ്യാ​ജ ക്ലെ​യി​മു​ക​ൾ സ​മ​ർ​പ്പി​ച്ചു. റീ​ഇം​ബേ​ഴ്‌​സ്‌​മെ​ന്‍റ് ക്ലെ​യി​മു​ക​ൾ​ക്കാ​യി രോ​ഗി​ക​ളു​ടെ വ്യാ​ജ മെ​ഡി​ക്ക​ൽ രേ​ഖ​ക​ൾ ത​യാ​റാ​ക്കി 1.5 മി​ല്യ​ൻ ഡോ​ള​റി​ല​ധി​കം തു​ക ത​ട്ടി​യെ​ടു​ത്ത​താ​യി ഘോ​ഷ കു​റ്റ​സ​മ്മ​തം ന​ട​ത്തി.

ഡോ. ​ഘോ​ഷി​നെ​തി​രേ ര​ണ്ട് കേ​സു​ക​ളാ​ണ് നി​ല​നി​ൽ​ക്കു​ന്ന​ത്. ഓ​രോ കേ​സി​ലും പ​ത്തു വ​ർ​ഷം വ​രെ ജ​യി​ൽ ശി​ക്ഷ ല​ഭി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ട്. യു​എ​സ് ഡി​സ്ട്രി​ക്റ്റ് ജ​ഡ്ജി ഫ്രാ​ങ്ക്ലി​ൻ യു ​വാ​ൽ​ഡെ​ർ ഈ ​കേ​സി​ൽ ഒ​ക്‌ടോബ​ർ 22ന് ​ശി​ക്ഷ വി​ധി​ക്കും.