ഫൊ​ക്കാ​ന സ​മ്മേ​ള​നം: സാ​ഹി​ത്യ ച​ർ​ച്ച​ക​ൾ സം​ഘ​ടി​പ്പി​ക്കും
Wednesday, July 3, 2024 3:44 PM IST
ഡോ. ​ക​ല ഷ​ഹി
ന്യൂ​ജ​ഴ്‌​സി: ഈ ​മാ​സം 18 മു​ത​ൽ 20 വ​രെ നോ​ർ​ത്ത് ബെ​ഥെ​സ്ഡ​യി​ലെ മോ​ണ്ട്ഗോ​മ​റി കൗ​ണ്ടി കോ​ൺ​ഫ​റ​ൻ​സ് സെ​ന്‍റ​റി​ൽ (Bethesda North Marriott Hotel & Conference Center, 5701 Marinelli Rd, Rockville, MD 20852) ന​ട​ക്കാ​നി​രി​ക്കു​ന്ന ഫൊ​ക്കാ​ന​യു​ടെ 21-ാമ​ത് ദേ​ശീ​യ ക​ൺ​വൻ​ഷ​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള സാ​ഹി​ത്യ സ​മ്മേ​ള​ന​ത്തി​ൽ മ​ല​യാ​ള സാ​ഹി​ത്യ​ത്തി​ലെ വി​വി​ധ മേ​ഖ​ല​ക​ളെ​ക്കു​റി​ച്ച് ച​ർ​ച്ച ന​ട​ത്തും.

നാ​ല് വി​ഭാ​ഗ​ങ്ങ​ളി​ലാ​യി​ട്ടാ​ണ് ച​ർ​ച്ച ന​ട​ത്തു​ക. പ്ര​ശ​സ്ത ക​വി മു​രു​ക​ൻ കാ​ട്ടാ​ക്ക​ട​യും പ്ര​ശ​സ്ത സാ​ഹി​ത്യ​കാ​ര​നും ക​വി​യു​മാ​യ പ്ര​ഫ. കോ​ശി ത​ല​ക്ക​ലും ച​ർ​ച്ച​ക​ളി​ലും സെ​മി​നാ​റു​ക​ളി​ലും പ​ങ്കെ​ടു​ക്കു​ന്ന​താ​ണ്.

സെ​മി​നാ​റി​ന്‍റെ വി​ശ​ദ വി​വ​ര​ങ്ങ​ൾ:

ജൂ​ലൈ 18 വെെ​കു​ന്നേ​രം 6.00 - 9.00 കാ​വ്യ​മേ​ള - ക​വി​ത​ക​ൾ.

ജൂ​ലൈ 19 രാ​വി​ലെ 9.30 - 12:00 ക​വി​ത - പ്ര​സി​ദ്ധ ക​വി മു​രു​ക​ൻ കാ​ട്ടാ​ക്ക​ട​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ക്കു​ന്ന ക​വി​യ​രം​ഗ് ജെ​യിം​സ് കു​രീ​ക്കാ​ട്ടി​ൽ, ജേ​സി​ജെ എ​ന്നി​വ​രു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ.

ഉ​ച്ച​യ്ക്ക് 2.30 മു​ത​ൽ 4.30 വ​രെ ഫി​ക്ഷ​ൻ - ക​ഥ/​നോ​വ​ൽ - എ​ഴു​ത്തി​ൽ ജീ​വി​തം നേ​രി​ട്ടി​ട​പെ​ടു​മ്പോ​ൾ പാ​ന​ൽ അ​ധ്യ​ക്ഷ​ൻ - എ​സ് . അ​നി​ലാ​ൽ.

ജൂ​ലൈ 20 രാ​വി​ലെ 9.30 - 12.00 വ​രെ ലോ​ക ജാ​ല​കം - വി​വ​ർ​ത്ത​ന​ത്തി​ന്‍റെ പ്ര​സ​ക്തി. പാ​ന​ൽ അ​ധ്യ​ക്ഷ​ൻ - മു​ര​ളി ജെ ​നാ​യ​ർ. ഉ​ച്ച​യ്ക്ക് 2.30 മു​ത​ൽ 4.30 ആ​ത്മ​സാ​ക്ഷാ​ത്കാ​രം - എ​ഴു​ത്തി​ന്‍റെ ലോ​കം ഡി​ജി​റ്റ​ൽ യു​ഗ​ത്തി​ൽ. പാ​ന​ൽ അ​ധ്യ​ക്ഷ​ൻ - കോ​ര​സ​ൺ വ​ർ​ഗീ​സ് പു​സ്ത​ക പ്ര​ദ​ർ​ശ​നം - ജൂ​ലൈ 18 - 20, അ​ബ്ദു​ള്‍ പു​ന്ന​യൂ​ര്‍​ക്കു​ളം.

ഫൊ​ക്കാ​ന നാ​ഷ​ന​ൽ ക​മ്മി​റ്റി അം​ഗ​വും സാ​ഹി​ത്യ പു​ര​സ്കാ​ര ക​മ്മി​റ്റി​യു​ടെ കോ​ഓ​ർ​ഡി​നേ​റ്റ​റു​മാ​യ ഗീ​താ ജോ​ർ​ജ്, ജേ​സി​ജെ, ബെ​ന്നി കു​ര്യ​ൻ എ​ന്നി​വ​ർ കോ​ഓ​ർ​ഡി​നേ​റ്റ​റ​ന്മാ​രു​മാ​യു​ള്ള സാ​ഹി​ത്യ സ​മ്മേ​ള​ന ക​മ്മി​റ്റി​യു​ടെ ചെ​യ​ർ​മാ​ൻ സ്വ​ത​ന്ത്ര ചി​ന്ത​ക​നും എ​ഴു​ത്തു​കാ​ര​നു​മാ​യ ജെ​യിം​സ് കു​രീ​ക്കാ​ട്ടി​ലാ​ണ്.

സാ​ഹി​ത്യ​കാ​ര​ന്മാ​രാ​യ മു​ര​ളി ജെ. ​നാ​യ​ർ, എ​സ്. അ​നി​ലാ​ൽ, കോ​ര​സ​ൺ വ​ർ​ഗീ​സ് എ​ന്നി​വ​ർ കോ-​ചെ​യ​ർ സ്ഥാ​നം വ​ഹി​ക്കു​ന്നു. പാ​ന​ൽ ച​ർ​ച്ച​ക​ളും സെ​മി​നാ​റു​ക​ളും ഇ​വ​ർ മോ​ഡ​റേ​റ്റ് ചെ​യ്യു​ന്ന​താ​ണ്.