അ​ശ്വി​ൻ രാ​മ​സ്വാ​മി​യെ പി​ന്തു​ണ​ച്ച് ജോ​ൻ ഓ​സൊ​ഫ്
Wednesday, July 3, 2024 10:52 AM IST
പി.പി. ചെ​റി​യാ​ൻ
അ​റ്റ്‌​ലാ​ന്‍റാ: ജോ​ർ​ജി​യ​യി​ലെ ഡി​സ്ട്രി​ക്റ്റ് 48ലെ ​സ്റ്റേ​റ്റ് സെ​ന​റ്റി​ലേ​ക്കു​ള്ള മ​ത്സ​ര​ത്തി​ൽ അ​ശ്വി​ൻ രാ​മ​സ്വാ​മി​ക്ക് യു​എ​സ് സെ​ന​റ്റ​ർ ജോ​ൻ ഓ​സൊ​ഫ് പി​ന്തു​ണ വാ​ഗ്ദാ​നം ചെ​യ്തു. അ​ശ്വി​ൻ ഒ​രു മു​ൻ തെ​ര​ഞ്ഞെ​ടു​പ്പ് സു​ര​ക്ഷാ വി​ദ​ഗ്ദ​നാ​ണ്.

ഈ ​മ​ത്സ​ര​ത്തി​ൽ അ​ദ്ദേ​ഹ​ത്തെ പി​ന്തു​ണ​യ്ക്കു​ന്ന​താ​യി ജോ​ൻ വ്യ​ക്ത​മാ​ക്കി. വി​ജ​യി​ച്ചാ​ൽ ജോ​ർ​ജി​യ സെ​ന​റ്റ് അം​ഗ​മാ​കു​ന്ന ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ വ്യ​ക്തി​യെ​ന്ന ബ​ഹു​മ​തി​യും അ​ശ്വി​ൻ സ്വ​ന്ത​മാ​ക്കും.