ഡാ​ള​സി​ൽ നാ​യ​ക​ളെ ദ​ത്തെ​ടു​ക്കു​ന്ന​വ​ർ​ക്ക് 150 ഡോ​ള​ർ ഗി​ഫ്റ്റ് കാ​ർ​ഡു​ക​ൾ സമ്മാനം
Wednesday, July 3, 2024 2:15 AM IST
പി .പി. ചെ​റി​യാ​ൻ
ഡാ​ള​സ്: വ​ലി​യ നാ​യ​ക​ളെ ദ​ത്തെ​ടു​ക്കു​ന്ന​വ​ർ​ക്ക് 150 ഡോ​ള​ർ ഗി​ഫ്റ്റ് കാ​ർ​ഡു​ക​ൾ വാ​ഗ്ദാ​നം ചെ​യ്ത് ഡാ​ള​സ്അ​നി​മ​ൽ സ​ർ​വീ​സ​സ്. അ​വ​ധി​ക്കാ​ല​മാ​യ​തി​നാ​ൽ ജൂ​ലൈ നാ​ലി​ന് നൂ​റു​ക​ണ​ക്കി​ന് നാ​യ്ക്ക​ളെ ല​ഭി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ട്. ഇ​ത് മു​ന്നി​ൽ ക​ണ്ടാ​ണ് അ​നി​മ​ൽ സ​ർ​വീ​സ​സി​ന്‍റെ വാ​ഗ്ദാ​നം.

300 നാ​യ്ക്ക​ൾ ഉ​ൾ​കൊ​ള്ളാ​ന്നു സ്ഥ​ല​ത്ത് 482 നാ​യ്ക്ക​ളാ​ണ് നി​ല​വി​ലു​ള്ള​ത്. 40 പൗ​ണ്ടി​ൽ കൂ​ടു​ത​ൽ ഭാ​ര​മു​ള്ള 150 നാ​യ്ക്ക​ളെ ദ​ത്തെ​ടു​ക്കു​ന്ന​വ​ർ​ക്ക് 150 ഡോ​ള​റി​ന്‍റെ ആ​മ​സോ​ൺ ഗി​ഫ്റ്റ് കാ​ർ​ഡു​ക​ൾ ല​ഭി​ക്കും. വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളു​ടെ ഉ​ട​മ​ക​ളോ​ട് വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ൾ​ക്ക് മൈ​ക്രോ​ചി​പ്പോ, ഐ​ഡി ടാ​ഗോ ഉ​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്കാ​ൻ ഷെ​ൽ​ട്ട​ർ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.



കൊ​ടു​ങ്കാ​റ്റു​ള്ള​പ്പോ​ഴും പ​ട​ക്ക​ങ്ങ​ൾ പൊ​ട്ടി​ക്കു​ന്ന സ​മ​യ​ത്തും വ​ള​ർ​ത്തു​മൃ​ഗ​ത്തി​ന് വീ​ടി​നു​ള്ളി​ൽ സു​ര​ക്ഷി​ത​മാ​യൊ​രു സ്ഥ​ലം ഉ​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്കാ​നും, മൃ​ഗ​ങ്ങ​ളെ ശ്ര​ദ്ധി​ക്കാ​തെ മു​റ്റ​ത്തേ​ക്ക് ക​ട​ത്തി​വി​ട​രു​തെ​ന്നും നി​ർ​ദേ​ശം ന​ൽ​കി.

വ​ലി​പ്പം കൂ​ടി​യ നാ​യ്ക്ക​ളെ ദ​ത്തെ​ടു​ക്കു​ന്ന​വ​ർ​ക്ക് ര​ണ്ടാ​ഴ്ച​യ​ക്ക് ശേ​ഷം സ​മ്മാ​നം ഇ​മെ​യി​ൽ വ​ഴി ല​ഭി​ക്കും. 40 പൗ​ണ്ടോ അ​തി​ൽ കൂ​ടു​ത​ലോ ഭാ​ര​മു​ള്ള നാ​യ​യെ ഏ​റ്റെ​ടു​ക്കു​ന്ന ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് ഗി​ഫ്റ്റ് കാ​ർ​ഡു​ക​ൾ ഉ​ട​ൻ ല​ഭി​ക്കും.