പീഡന കേസ്: ഒക്‌ലഹോമ സിറ്റി പോ​ലീ​സ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ
Wednesday, July 3, 2024 7:57 AM IST
പി.പി. ചെ​റി​യാ​ൻ
ഒക്‌ലഹോമ സി​റ്റി: ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ലും ബ​ലാ​ത്സം​ഗ​വും ഉ​ൾ​പ്പെ​ടെ ഒ​ന്നി​ല​ധി​കം കു​റ്റ​ങ്ങ​ൾ ചു​മ​ത്തി ഒക്‌ലഹോമ സി​റ്റി പോ​ലീ​സ് കെ9 ​യൂ​ണി​റ്റി​ലെ ഉ​ദ്യോ​ഗ​സ്ഥ​നെ ശ​നി​യാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് അ​റ​സ്റ്റ് ചെ​യ്തു.

മ​ക്ക്ലെ​യി​ൻ കൗ​ണ്ടി ഷെ​രീ​ഫിന്‍റ​ ഓ​ഫീ​സ് പ​റ​യു​ന്ന​ത​നു​സ​രി​ച്ച്, റ​യാ​ൻ സ്റ്റാ​ർ​ക്കി​നെ​തി​രെ ഗാ​ർ​ഹി​ക പീ​ഡ​നം, ബ​ലാ​ത്സം​ഗം, ഫ​സ്റ്റ് ഡി​ഗ്രി ബ​ലാ​ത്സം​ഗം, അ​ക്ര​മം ന​ട​ത്തു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്ത​ൽ, ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ൽ, കു​റ്റ​കൃ​ത്യം ചെ​യ്യു​ന്ന​തി​നി​ട​യി​ൽ തോ​ക്ക് ഉ​പ​യോ​ഗി​ക്ക​ൽ, ത​ട​​സ​പ്പെ​ടു​ത്ത​ൽ തു​ട​ങ്ങി​യ കു​റ്റ​ങ്ങ​ൾ ചു​മ​ത്തി​യി​ട്ടു​ണ്ട്.