മ​ല​യാ​ളി യു​വാ​വ്‌ നാ​ട്ടി​ലേ​ക്കു​ള്ള യാ​ത്രാ​മ​ധ്യേ അ​ന്ത​രി​ച്ചു
Monday, April 28, 2025 11:02 AM IST
അ​ബ്ദു​ല്ല നാ​ലു​പു​ര​യി​ൽ
കു​വൈ​റ്റ് സി​റ്റി: ഫോ​ർ​ട്ട്‌ കൊ​ച്ചി പ​ള്ളു​രു​ത്തി സ്വ​ദേ​ശി അ​റ​യ്ക്ക​ൽ വീ​ട്ടി​ൽ അ​നൂ​പ്‌ ബെ​ന്നി(32) കു​വൈ​റ്റി​ൽ നി​ന്ന്‌ നാ​ട്ടി​ലേ​ക്കു​ള്ള യാ​ത്രാ​മ​ധ്യേ അ​ന്ത​രി​ച്ചു.

വി​മാ​ന​ത്തി​ൽ വച്ച്‌ ഉ​ണ്ടാ​യ ശാ​രീ​രി​ക അ​സ്വ​സ്ഥ​ത​ക​ളെ തു​ട​ർ​ന്നാണ് മരണം സംഭവിച്ചത്. കു​വൈ​റ്റ്‌ സെ​ന്‍റ് ഗ്രീ​ഗോ​റി​യോ​സ്‌ മ​ഹാ ഇ​ട​വ​കാം​ഗ​വും അ​ബ്ബാ​സി​യ ഇ​ന്ത്യ​ൻ സെ​ൻട്ര​ൽ സ്കൂ​ൾ ജീ​വ​ന​ക്കാ​ര​നു​മാ​യി​രു​ന്നു.

ഭാ​ര്യ ആ​ൻ​സി സാ​മു​വേ​ൽ. 2024 ന​വം​ബ​റി​ലാ​യി​രു​ന്നു ഇ​വ​രു​ടെ വി​വാ​ഹം. സം​സ്കാ​രം പി​ന്നീ​ട്‌ ഫോ​ർ​ട്ട്‌ കൊ​ച്ചി സെ​ന്‍റ് പീ​റ്റേ​ഴ്സ്‌ & സെ​ന്‍റ് പോ​ൾ​സ്‌ പ​ള്ളി​യി​ൽ.