പ​ഹ​ൽ​ഗാം ഭീ​ക​രാ​ക്ര​മ​ണത്തെ അ​പ​ല​പി​ച്ച് ഇ​ന്ത്യ - സൗ​ദി സം​യു​ക്ത പ്ര​സ്താ​വ​ന
Thursday, April 24, 2025 2:36 PM IST
ന്യൂ​ഡ​ൽ​ഹി: പ​ഹ​ൽ​ഗാം ഭീ​ക​രാ​ക്ര​മ​ണ​ത്തെ അ​പ​ല​പി​ച്ച് ഇ​ന്ത്യ​യു​ടെ​യും സൗ​ദി അ​റേ​ബ്യ​യു​ടെ​യും പ്ര​സ്താ​വ​ന. മ​റ്റു രാ​ജ്യ​ങ്ങ​ൾ​ക്കെ​തി​രേ​യു​ള്ള തീ​വ്ര​വാ​ദം ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്ന് ലോ​ക​രാ​ജ്യ​ങ്ങ​ളോ​ട് പ്ര​സ്താ​വ​ന​യി​ൽ ഇ​രു​രാ​ജ്യ​ങ്ങ​ളും ആ​വ​ശ്യ​പ്പെ​ട്ടു.

തീ​വ്ര​വാ​ദ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തെ അ​തു നി​ല​നി​ൽ​ക്കു​ന്നി​ട​ത്ത് ത​ക​ർ​ക്കാ​നും തീ​വ്ര​വാ​ദി​ക​ളെ അ​തി​വേ​ഗം നി​യ​മ​ത്തി​നു​മു​ന്നി​ൽ കൊ​ണ്ടു​വ​രാ​നും മ​റ്റു രാ​ജ്യ​ങ്ങ​ളോ​ട് പ്ര​സ്താ​വ​ന​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

ര​ണ്ടു​ദി​വ​സ​ത്തെ സ​ന്ദ​ർ​ശ​ന​ത്തി​നാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി സൗ​ദി​യി​ലെ​ത്തി​യ​പ്പോ​ഴാ​യി​രു​ന്നു പ​ഹ​ൽ​ഗാ​മി​ലെ ഭീ​ക​രാ​ക്ര​മ​ണം. സം​ഭ​വ​ത്തെ​ത്തു​ട​ർ​ന്ന് സ​ന്ദ​ർ​ശ​നം വെ​ട്ടി​ച്ചു​രു​ക്കി മോ​ദി മ​ട‌​ങ്ങി​യി​രു​ന്നു.