മാ​ർ​പാ​പ്പ​യു​ടെ വി​യോ​ഗ​ത്തി​ൽ അ​നു​ശോ​ചി​ച്ച് കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ
Monday, April 21, 2025 5:23 PM IST
മ​നാ​മ: ആ​ഗോ​ള ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ പ​ര​മാ​ധ്യ​ക്ഷ​നാ​യ ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​യു​ടെ വി​യോ​ഗ​ത്തി​ൽ കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.

മാ​ന​വി​ക​ത​യ്ക്കും ലോ​ക സ​മാ​ധാ​ന​ത്തി​നും സ്നേ​ഹ​ത്തി​നും വേ​ണ്ടി നി​ല​കൊ​ണ്ട വ്യ​ക്തി​ത്വ​മാ​യി​രു​ന്നു മാ​ര്‍​പാ​പ്പ‌‌. അ​ദ്ദേ​ഹ​ത്തി​ന്‍റെ വി​യോ​ഗം വി​ശ്വാ​സി​ക​ൾ​ക്കും ലോ​ക​ജ​ന​ത​യ്ക്കും ഏ​റെ വേ​ദ​ന ന​ൽ​കു​ന്ന​താ​ണ്.

ലോ​ക​മെ​മ്പാ​ടു​മു​ള്ള വി​ശ്വാ​സ സ​മൂ​ഹ​ത്തി​നൊ​പ്പം ചേ​ർ​ന്ന് മാ​ർ​പാ​പ്പ​ക്കാ​യി പ്രാ​ർ​ഥി​ക്കു​ന്നു. അ​ദ്ദേ​ഹ​ത്തി​ന്‍റെ വി​യോ​ഗ​ത്തി​ൽ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തു​ന്ന​താ​യും പ്ര​സി​ഡ​ന്‍റ് അ​നോ​ജ് മാ​സ്റ്റ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്ര​ശാ​ന്ത് പ്ര​ബു​ദ്ധ​ൻ എ​ന്നി​വ​ർ അ​റി​യി​ച്ചു.