എ​ട്ട് കു​റ്റ​വാ​ളി​ക​ളു​ടെ വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കാ​നൊ​രു​ങ്ങി കു​വൈ​റ്റ്
Thursday, April 24, 2025 1:10 PM IST
കു​വൈ​റ്റ് സി​റ്റി: ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ വ​ധ​ശി​ക്ഷ​യ്ക്ക് വി​ധി​ക്ക​പ്പെ​ട്ട കു​റ്റ​വാ​ളി​ക​ളു​ടെ ശി​ക്ഷ ന​ട​പ്പാ​ക്കാ​നൊ​രു​ങ്ങി കു​വൈ​റ്റ്. ഒ​രു വ​നി​ത ഉ​ൾ​പ്പെ​ടെ എ​ട്ട് പേ​രു​ടെ വ​ധ​ശി​ക്ഷ​യാ​ണ് ഈ ​ആ​ഴ്ച ന​ട​പ്പാ​ക്കു​ന്ന​ത്.

ഇ​വ​ർ ഏ​ത് രാ​ജ്യ​ക്കാ​രാ​ണെ​ന്നോ എ​ന്ത് കു​റ്റ​ത്തി​നാ​ണ് ശി​ക്ഷ ന​ട​പ്പാ​ക്കു​ന്ന​തെ​ന്നോ സർക്കാർ ഇ​തു​വ​രെ വെ​ളി​പ്പെ​ടുത്തി​യി​ട്ടി​ല്ല.

കു​വൈ​റ്റ് സെ​ൻ​ട്ര​ൽ ജ​യി​ലി​ലാ​ണ് ശി​ക്ഷ ന​ട​പ്പാ​ക്കു​ന്ന​ത്. ആ​വ​ശ്യ​മാ​യ എ​ല്ലാ ത​യാ​റെ​ടു​പ്പു​ക​ളും ന​ട​ത്തി​യി​ട്ടു​ണ്ടെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.