പ​ഹ​ൽ​ഗാം ഭീ​ക​രാ​ക്ര​മ​ണം: കൊ​ല്ല​പ്പെ​ട്ട​വ​രി​ൽ ദു​ബാ​യി​യി​ലെ ഇ​ന്ത്യ​ൻ പ്ര​വാ​സി​യും
Thursday, April 24, 2025 5:22 PM IST
ന്യൂ​ഡ​ൽ​ഹി: പ​ഹ​ൽ​ഗാ​മി​ലു​ണ്ടാ​യ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​വ​രി​ൽ ദു​ബാ​യി​യി​ലെ ഇ​ന്ത്യ​ൻ പ്ര​വാ​സി​യും. ദു​ബാ​യി​യി​ലെ ധ​ന​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ ജോ​ലി ചെ​യ്യു​ന്ന നീ​ര​ജ് ഉ​ദ്വാ​നി​യാ​ണ്(33) കൊ​ല്ല​പ്പെ​ട്ട​ത്.

ജ​യ്പു​ർ സ്വ​ദേ​ശി​യാ​യ നീ​ര​ജ് ദു​ബാ​യി​യി​ലാ​ണ് വ​ള​ർ​ന്ന​ത്. ഹി​മാ​ച​ൽ പ്ര​ദേ​ശി​ലു​ള്ള സു​ഹൃ​ത്തി​ന്‍റെ വി​വാ​ഹ​ച്ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​നാ​ണ് നീ​ര​ജും ഭാ​ര്യ​യും ഇ​ന്ത്യ​യി​ലെ​ത്തി​യ​ത്.

വി​വാ​ഹ​ച്ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത ശേ​ഷം ദ​ന്പ​തി​ക​ൾ ക​ഷ്മീ​രി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്നു. ദു​ബാ​യി ഇ​ന്ത്യ​ൻ സ്കൂ​ളി​ലെ പൂ​ർ​വ വി​ദ്യാ​ർ​ഥി​യാ​ണ് നീ​ര​ജ്.

2023 ഫെ​ബ്രു​വ​രി​യി​ലാ​ണ് നീ​ര​ജി​ന്‍റെ​യും ആ​യു​ഷി​യു​ടെ​യും വി​വാ​ഹം ന​ട​ന്ന​ത്. ആ​ക്ര​മ​ണം ന​ട​ക്കു​മ്പോ​ൾ ഭാ​ര്യ ഹോ​ട്ട​ലി​ൽ വി​ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു.