കുവൈറ്റ് സിറ്റി: ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ കുവൈറ്റിന്റെ(അജ്പക്) നേതൃത്വത്തിൽ അജ്പക് ട്രാവൻകൂർ അമ്പിളി ദിലി മെമ്മോറിയൽ എവറോളിംഗ് ട്രോഫിക്ക് വേണ്ടിയുള്ള ബാഡ്മിന്റൺ ടൂർണമെന്റ് ആവേശകരമായി സമാപിച്ചു. അഹമ്മദി ഐസ്മാഷ് ബാഡ്മിന്റൺ കോർട്ടിൽ വച്ച് നടന്ന മത്സരങ്ങൾക്ക് ആയിരങ്ങൾ സാക്ഷിയായി.
പ്രസിഡന്റ് കുര്യൻ തോമസ് പൈനുംമൂട്ടിലിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വിജയികൾക്കുള്ള അമ്പിളി ദിലി മെമ്മോറിയൽ എവർറോളിംഗ് ട്രോഫി ഇന്ത്യൻ ഡോക്ടേഴ്സ് ഫോറം മുൻ പ്രസിഡന്റ് ഡോ. അമീർ അഹമ്മദ് നൽകി.
ആവേശകരമായ മത്സരത്തിൽ പ്രഫഷണൽ വിഭാഗത്തിൽ അനീഫ് - ധീരജ് ടീം വിജയകളായി. ഹർഷാന്ത് - സൂര്യകാന്ത് രണ്ടാം സ്ഥാനവും ഇന്റർമിഡിയറ്റ് വിഭാഗത്തിൽ സുബൈർ - ജിബിൻ ടീം ഒന്നാം സ്ഥാനവും ശിവ - രവി ടീം രണ്ടാം സ്ഥാനവും ലോവർ ഇന്റർമീഡിയറ്റ് വിഭാഗത്തിൽ ചിന്റു - സോബിൻ ടീം ഒന്നാം സ്ഥാനവും ജെലാക്സ്-ജിജോയ് ടീം രണ്ടാം സ്ഥാനവും നേടി.
85+ വിഭാഗത്തിൽ ഷിബു മലയിൽ - സഞ്ചു ടീം ഒന്നാം സ്ഥാനവും സലീം - നൗഷാദ് ടീം രണ്ടാം സ്ഥാനവും ഇന്റർ ആലപ്പുഴ വിഭാഗത്തിൽ ജഷ് - ജോബിഷ് ടീം ഓണാം സ്ഥാനവും വരുൺ - മാത്യു ടീം രണ്ടാം സ്ഥാനവും വനിതാ വിഭാഗത്തിൽ ഒലിവിയ - മാർഗരറ്റ് ടീം ഓന്നാം സ്ഥാനവും ബ്ലെസി - പിയാ ടീം രണ്ടാം സ്ഥാനവും നേടി.
രക്ഷാധികാരി ബാബു പനമ്പള്ളി, ചെയർമാൻ രാജീവ് നടുവിലെമുറി, ജനറൽ സെക്രട്ടറി സിറിൽ ജോൺ അലക്സ് ചമ്പക്കുളം, ട്രഷറർ സുരേഷ് വരിക്കോലിൽ, സ്പോർട്സ് വിംഗ് ജനറൽ സെക്രട്ടറി ലിബു പായിപ്പാടൻ, പ്രോഗ്രാം കൺവീനർ മനോജ് പരിമണം, അഡ്വൈസറി ബോർഡ് ചെയർമാൻ മാത്യു ചെന്നിത്തല,
അശോകൻ വെൺമണി, സംഘടനാ ചുമതലയുള്ള സെക്രട്ടറി രാഹുൽദേവ്, സജീവ് കായംകുളം, അജി ഈപ്പൻ, ജോൺ കൊല്ലകടവ്, സിബി പുരുഷോത്തമൻ, സാം ആന്റണി, വനിതാവേദി വൈസ് ചെയർപേഴ്സൻ സാറാമ്മ ജോൺസ്, ജനറൽ സെക്രട്ടറി ഷീന മാത്യു,
സുനിത രവി, ആനി മാത്യു, ദിവ്യ സേവ്യർ, ബിന്ദു ജോൺ, എക്സിക്യൂട്ടീവ് അംഗങ്ങളായ ലിനോജ് വർഗീസ്, ഷിഞ്ചു ഫ്രാൻസിസ്, മനോജ് കുമാർ ചെങ്ങന്നൂർ, ശരത് കുടശനാട് എന്നിവർ വിജയികൾക്കുള്ള ട്രോഫികൾ സമ്മാനിച്ചു.