പ​ല്ല​ശന ഓ​ണ​ത്ത​ല്ല് ആ​ച​ര​ണം
Tuesday, September 17, 2024 1:50 AM IST
കൊ​ല്ല​ങ്കോ​ട്: പ​ല്ല​ശ​ന ഭ​രി​ച്ചി​രു​ന്ന ന​മ്പൂ​തി​രി രാ​ജാ​വി​നെ ച​തി​ച്ച് കൊ​ന്ന​തി​നെ അനുസ്മരിച്ച് ആ​ണ്ടുതോ​റും ആചരിക്കുന്ന ഓ​ണ​ത്ത​ല്ല് ആഘോഷമായി. സ​മീ​പ പ്ര​ദേ​ശങ്ങ​ളി​ൽ നി​ന്നും ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നും നി​ര​വ​ധി പേ​ർ ആ​ചാ​ര ഓ​ണ​ത്ത​ല്ല് കാ​ണാ​ൻ തി​രു​വോ​ണ നാ​ളി​ൽ എ​ത്തി​യി​രു​ന്നു. പ​ഴ​യ കാ​വി​ൽ മ​ന്ദാ​ടി​യാ​ർ സ​മു​ദ​യത്തിന്‍റേ​യും പു​റ​ത്ത് ഇ​ത​ര സ​മു​ദാ​യ​ങ്ങ​ളും ന​ട​ത്തി​യ ഓ​ണ​ത്ത​ല്ല് കാ​ണി​ക​ൾ​ക്ക് ആ​വേ​ശം പ​ക​ർ​ന്നു.

​ഓ​ണ​ത്ത​ല്ലി​ന്‍റെ ഐ​തി​ഹ്യം പ​ല്ല​ശന ഭ​രി​ച്ചി​രു​ന്ന ന​മ്പൂ​തി​രി​യെ അ​യ​ൽ നാ​ടു​വാ​ഴി​ക​ൾ യു​ദ്ധ വ്യ​വ​സ്ഥ​ക​ൾ ലം​ഘി​ച്ച് ച​തി​ച്ചു കൊ​ല​പ്പെ​ടു​ത്തിയെന്നും ഇ​തോ​ടെ അ​യ​ൽ നാ​ട്ടു​വാ​സി​ക​ൾ ത​മ്മി​ൽ ച​തി​പ്പ​ക പ​ട​ർ​ന്നെന്നും നീ​ണ്ടസ​മ​യത്തി​നു ശേ​ഷം കോ​ഴി​ക്കോ​ട് സാ​മൂ​തി​ രാ​ജാ​വ് പ്ര​ശ്നപ​രി​ഹാ​ര​ത്തി​നു മു​ന്നി​ലെ​ത്തിയെന്നുമാണ്. ഈ ​സം​ഭ​വത്തി​ന്‍റെ അ​നു​സ്മ​ര​ണം എ​ന്ന നി​ല​യി​ലാ​ണ് പ​ല്ല​ശന​യി​ൽ ഓ​ണ​ത്ത​ല്ല് ന​ട​ത്തു​ന്നതെ​ന്നാ​ണ് പൂ​ർ​വിക​രു​ടെ സാ​ക്ഷ്യ​പ്പെ​ടു​ത്ത​ൽ. സം​സ്ഥാ​ന​ത്ത് പ​ല്ല​ശ​ന​യി​ൽ മാ​ത്ര​മാ​ണ് ഇ​ത്തര​ത്തി​ലു​ള്ള യു​ദ്ധ അ​നു​സ്മ​ര​ണ ച​ട​ങ്ങ് ന​ട​ത്തിവ​രുന്നത്.