ചങ്ങനാശേരി: സംഭരിച്ച നെല്ലിന്റെ പണം വൈകുന്നതിനെതിരേ നെല്‍ക്കര്‍ഷകര്‍ പെരുന്ന എസ്ബിഐശാഖയ്ക്കു മുമ്പില്‍ 18ന് രാവിലെ 10മുതല്‍ വൈകുന്നേരം അഞ്ചുവരെ നിരാഹാര സമരം നടത്തും.
നെല്‍ക്കര്‍ഷക സംരക്ഷണ സമിതി സംസ്ഥാന സമിതി നേതൃത്വം നല്‍കും. നെല്ല് സംഭരിച്ചതിന്റെ തുക കര്‍ഷകര്‍ക്ക് അടിയന്തരമായി നല്‍കുക, നെല്‍ കര്‍ഷകരോടുള്ള സര്‍ക്കാരിന്റെ അവഗണന അവസാനിപ്പിക്കുക, പിആര്‍എസ് ലോണ്‍ വിതരണത്തിലെ എസ്ബിഐയുടെ മെല്ലെ പോക്ക് നയം തിരുത്തുക തുടങ്ങി 15 ഇന ആവശ്യങ്ങളുന്നയിച്ചാണ് എസ്ബിഐയുടെ പെരുന്ന അഗ്രികള്‍ച്ചറല്‍ ശാഖയ്ക്കു സമരം നടത്തുന്നത്.
ആലോചനാ യോഗത്തില്‍ നെല്‍ കര്‍ഷക സംരക്ഷണ സമിതി സംസ്ഥാന പ്രസിഡന്റ് റജീന അഷറഫ് അധ്യക്ഷത വഹിച്ചു. സമിതി രക്ഷാധികാരി വി.ജെ. ലാലി ഉദ്ഘാടനം ചെയ്തു.
സമിതി രക്ഷാധികാരി സാം ഈപ്പന്, വര്‍ക്കിംഗ് പ്രസിഡന്റ് പി.ആര്. സതീശന്, ട്രഷറര്‍ ജോണ്‍ സി ടിറ്റോ, ലാലിച്ചന്‍ പള്ളിവാതുക്കല്‍, പി. വേലായുധന് നായര്‍, സന്തോഷ് പറമ്പിശേരി, ഇ.ആര്. രാധാകൃഷ്ണപിള്ള,
റോയ് ഊരംവേലില്‍, മാത്യൂസ് തോമസ് കോട്ടയം, വിശ്വനാഥപിള്ള ഹരിപ്പാട്, കറിയാച്ചന് ചേന്നങ്കര, കുര്യാക്കോസ് കൈനകരി, കാര്ത്തികേയന് കൈനകരി, മാത്യൂസ് ജോര്‍ജ് പൊന്നാടന്വാക്കല്, വി.എന്‍. ശര്‍മ്മ , സെല്‍ജു ആറുപറ, ജോഷി വര്‍ഗീസ്, സുനു പി. ജോര്‍ജ് കാഞ്ഞിരം തുടങ്ങിയവര്‍ പ്രസംഗിച്ചു.