ബീ​മാ ട്രി​നി​റ്റി ന​ട​പ്പാ​ക്ക​രു​ത്; എ​ല്‍​ഐ​സി ഏ​ജന്‍റുമാ​ര്‍ പ്ര​തി​ഷേ​ധി​ച്ചു
Friday, September 6, 2024 11:07 PM IST
ആല​പ്പു​ഴ: എ​ല്‍​ഐ​സി ഏ​ജന്‍റ്സ് ഓ​ര്‍​ഗ​നൈ​സേ​ഷ​ന്‍ ഓ​ഫ് ഇ​ന്ത്യ (സിഐടി​യു)വിന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ എ​ല്‍​ഐ​സി ഓ​ഫ് ഇ​ന്ത്യ അ​ല​പ്പു​ഴ ബ്രാ​ഞ്ച് ര​ണ്ടി​ന്‍റെ മു​ന്നി​ല്‍ ന​ട​ന്ന പ്ര​തി​ക്ഷേ​ധ വി​ശ​ദീ​ക​ര​ണ യോ​ഗം സം​ഘ​ടി​പ്പി​ച്ചു. യൂ​ണി​യ​ന്‍ ഡി​വി​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് പി.​എ​ന്‍ ദേ​വ​ദാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഏ​ജ​ന്‍റുമാ​ര്‍​ക്ക് ദോ​ഷ​മാ​യ ബീ​മാ​സു​ഗം, ബീ​മാ വി​സ്ഥാ​ര്‍, ബി​മാ​വാ​ഹ​ക് എ​ന്നി​വ ന​ട​പ്പാ​ക്കാ​തി​രി​ക്കു​ക, പ്രീ​മി​യ​ത്തി​നു ചു​മ​ത്തി​യ ജി​എ​സ്ടി പി​ന്‍​വ​ലി​ക്കു​ക, പോ​ളി​സി വ​രു​മാ​നം പൂ​ര്‍​ണ​മാ​യും ആ​ദാ​യ നി​കു​തി പ​രി​ധി​യി​ല്‍​നി​ന്ന് ഒ​ഴി​വാ​ക്കു​ക, നി​വേ​ദ​ന​ത്തി​ലെ ആ​വ​ശ്യ​ങ്ങ​ള്‍ ച​ര്‍​ച്ച ചെ​യ്ത് പ​രി​ഹ​രി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചാ​യി​രു​ന്നു വി​ശ​ദീ​ക​ര​ണ യോ​ഗം ന​ട​ത്തി​യ​ത്.

യൂ​ണി​യ​ന്‍ പ്ര​സി​ഡ​ന്‍റ് സി​റി​ള്‍ വി.ടി അ​ധ്യ​ഷ​നാ​യി. സെ​ക്ര​ട്ട​റി സ​നു തോ​മ​സ്, എം​.സി. ആ​ന്‍റണി, നൈ​ക​രി സു​രേ​ഷ് കു​മാ​ര്‍, കെ. ​ബാ​ല​കൃ​ഷ്ണ​ന്‍, കെ .​രാ​ജ​ന്‍, ബെ​ക്‌​സി പോ​ള്‍, ജ​യ​ച​ന്ദ്ര​ന്‍ എ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.